മോഹൻലാലിനെ നായകനാക്കി നവാഗതരായ ജിബി, ജോജു എന്നിവർ ഒരുക്കുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ ഗാനം പുറത്തുവിട്ടു. സന്തോഷ് വർമയുടെ വരികൾക്ക് 4 മ്യൂസിക് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവൻ, ബിബി മാത്യു, സുൽഫീഖ്, ദേവിക സൂര്യ പ്രകാശ്, വൃദ്ധ എന്നിവർ ചേർന്നാണ്.
ഹണി റോസാണ് സിനിമയിലെ നായിക. രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, കെപിഎസി ലളിത, അജു വർഗീസ്, വിനു മോഹൻ, ഹരീഷ് കണാരൻ, സിദ്ധിഖ്, സുനിൽ സുഖദ, സലീം കുമാർ, ജോണി ആന്റണി, സ്വാസിക തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്.
ഇടവകയെ മെരുക്കാൻ ഇട്ടിച്ചനും കൂട്ടരും; ഇട്ടിമാണിയിലെ ഗാനം കാണാം
12:43 PM Sep 01, 2019 | Deepika.com