വേഗമേറിയ പന്തുകൾ കൊണ്ടു ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച പാകിസ്ഥാൻ പേസർ ഷൊയ്ബ് അക്തറിന്റെ ജീവിതം സിനിമയാവുന്നു. കളിക്കളത്തിലെ ബൗളിംഗ് വേഗതകൊണ്ട് റാവൽപിണ്ടി എക്സ്പ്രസ് എന്ന പേരു നേട്ടിയ താരത്തിന്റെ സിനിമയുടെ പേരും അതു തന്നെയാണ്.
"റാവൽപിണ്ടി എക്സ്പ്രസ്, റണ്ണിംഗ് എഗനിസ്റ്റ് ദ് ഓഡ്സ്' എന്ന് ചിത്രം 2023 നവംബർ 16ന് റിലീസ് ചെയ്യും. ട്വിറ്ററിലൂടെയാണ് 25 സെക്കൻഡ് ദൈർഘ്യമുള്ള മോഷൻ പോസ്റ്ററും മറ്റു വിവരങ്ങളും അക്തർ പുറത്തുവിട്ടത്.
മനോഹരമായ യാത്രക്ക് തുടക്കമായി. "റാവൽപിണ്ടി എക്സ്പ്രസ്-റണ്ണിംഗ് എഗനിസ്റ്റ് ദ് ഓഡ്സ്' എന്റെ കഥ, എന്റെ ജീവിതം, എന്റെ ജീവചരിത്രം സിനിമയാവുന്നു. നിങ്ങൾ ഇതുവരെ നടത്തിയിട്ടില്ലാത്ത ഒരു യാത്രയാണ് ഇത്. ഒരു പാകിസ്ഥാൻ കായിക താരത്തെക്കുറിച്ചുള്ള ആദ്യത്തെ വിദേശ ചിത്രം. പേസർ ട്വീറ്റിൽ കുറിച്ചു.
മുഹമ്മദ് ഫറാസ് ഖൈസറാണ് ഇതിഹാസ ബൗളറുടെ ബയോപിക് ഒരുക്കുന്നത്. ചിത്രത്തിൽ അക്തറിന്റെ വേഷം ആരാണ് അവതരിപ്പിക്കുന്നത് എന്ന് വെളിപ്പെടുത്തിയില്ലെങ്കിലും സൽമാൻ ഖാൻ തന്റെ വേഷം അവതരിപ്പിക്കണമെന്ന ആഗ്രഹം അക്തർ മുൻപ് പ്രകടിപ്പിച്ചിരുന്നു.
റാവൽപിണ്ടി എക്സ്പ്രസ് സിനിമയിലേക്ക്; അക്തറിന്റെ ബയോപിക് ഉടൻ
04:54 PM Jul 25, 2022 | Deepika.com