സംഗീത സംവിധായകനായിരുന്നു ജോണ്സണ് മാഷിനെ ഓർമിച്ചു സംവിധായകൻ സത്യൻ അന്തിക്കാട്. സത്യൻ അന്തിക്കാടിന്റെ സിനിമകൾക്കു വേണ്ടി ഏറ്റവും കൂടുതൽ സംഗീതം നൽകിയ ജോണ്സണ് മാഷിന്റെ ഓർമകൾ ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ പങ്കുവച്ചത്. "ജോണ്സണ് എന്ന കണ്ണീർപ്പൂവ്' എന്ന തലക്കെട്ടോടെയാണ് സിനിമ ചിത്രീകരണ സമയത്തുള്ള മാഷിന്റെ നിരവധി കഥകൾ സത്യൻ അന്തിക്കാട് സ്മരിക്കുന്നത്.
പഴയ തലമുറ ശ്രദ്ധിക്കാതിരുന്ന ജോണ്‍സന്റെ പാട്ടുകൾ പുതിയ തലമുറ എറ്റെടുത്തു. ന്ധമഴ, കട്ടൻചായ, ജോണ്സണ് മാഷ്’ എന്നത് ഒരു ചൊല്ലായി മാറിയിരിക്കുന്നു. തനിക്ക് ഇത്രയും ആരാധകർ ഉണ്ടായിരുന്നുവെന്ന് ജീവിച്ചിരിക്കുന്പോൾ ജോണ്സണ് അറിഞ്ഞിട്ടേയില്ലെന്നും സത്യൻ അന്തിക്കാട് കുറിച്ചു.
യേശുദാസായിട്ട് ജോണ്സണ് മാഷ് പിണങ്ങിയതും ഇരുവരും തമ്മിലുള്ള ബന്ധവും ’കൈതപ്രം-ജോണ്സണ്’ കൂട്ടുകെട്ടിനെ കുറിച്ചും അടക്കമുള്ള ഒരുപാട് ഓർമകൾ നീണ്ട കുറുപ്പിൽ സത്യൻ അന്തിക്കാട് പങ്കുവച്ചു.
സത്യൻ അന്തിക്കാടും ജോണ്സണ് മാഷും ഇരുപത്തഞ്ചോളം സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
മഴ, കട്ടൻചായ, ജോണ്സണ് മാഷ്; അനുസ്മരിച്ച് സത്യൻ അന്തിക്കാട്
03:27 PM Jul 25, 2022 | Deepika.com