ദേശീയ പുരസ്കാരത്തിന് പിന്നാലെ തിങ്കളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ

02:50 PM Jul 25, 2022 | Deepika.com

മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിന് കിട്ടിയതിന് പിന്നാലെ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ സെന്ന ഹെഗ്ഡേ.
ഫേസ്ബുക്ക് വഴിയാണ് സംവിധായകൻ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്.

’രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പദ്ധതി തയാറായിട്ട് ഒരുപാടു നാളായി. ആദ്യ ഭാഗം ജനം എങ്ങനെ സ്വീകരിച്ചു എന്നു അറിഞ്ഞിട്ട് തുടങ്ങാനായിരുന്നു പ്ലാൻ. ആദ്യ സിനിമ ഒരു വിവാഹനിശ്ചയ ചടങ്ങിനെക്കുറിച്ചായിരുന്നു. രണ്ടാമത്തെ ചിത്രം ഒരു വിവാഹത്തെ കേന്ദ്രീകരിച്ചായിരിക്കും. ആരുടെ വിവാഹം, എന്ത്, എപ്പോഴാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല’ സംവിധായകൻ പറഞ്ഞു.

കുഞ്ചാക്കോ ബോബൻ ചിത്രം "പദ്മിനി’ പൂർത്തിയാക്കിയ ശേഷം അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കാം എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.