ബിജു മേനോൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം "ഒരു തെക്കൻ തല്ല് കേസി'ന്റെ ടീസർ പുറത്ത്.
നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്ന ചിത്രം 1980-കളിൽ നടക്കുന്ന ഗ്രാമീണ സംഘർഷങ്ങളുടെ കഥയാണ് പറയുന്നത്.
ഷാജി കൈലാസിന്റെ "കാപ്പ'യ്ക്ക് ശേഷം ജി.ആർ ഇന്ദുഗോപന്റെ മറ്റൊരു കഥയ്ക്ക് ചലച്ചിത്രാവിഷ്കാരം ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. "അമ്മിണിപ്പിള്ള വെട്ട് കേസ്' എന്ന കഥ തിരക്കഥാ രൂപത്തിൽ ഒരുക്കുന്നത് രാജേഷ് പിന്നാടനാണ്.
ഇ ഫോർ എന്റർടെയിൻമെന്റസ് നിർമ്മിക്കുന്ന ചിത്രത്തിൽ ബിജു മേനോനൊപ്പം പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ, ലാൽ എന്നിവരും അണിനിരക്കുന്നു.
മധു നീലകണ്ഠൻ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് ചിത്രസംയോജനവും നിർവഹിക്കുന്നു.
ദേശീയ പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുന്ന ബിജു മേനോന്റെ പുതിയ ചിത്രത്തിനായി ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.