ത്രി​ല്ല​ർ ഹ്ര​സ്വ​ചി​ത്രം "റൂ​ഹ്' ശ്ര​ദ്ധ നേ​ടു​ന്നു

07:35 PM Jul 23, 2022 | Deepika.com

അ​ര​മ​ണി​ക്കൂ​റു​ണ്ടോ മാ​റ്റി​വ​യ്ക്കാ​ൻ? "റൂ​ഹ്' എ​ന്ന പേ​രി​ൽ ഉ​ദ്വേ​ഗ​മു​ണ​ർ​ത്തു​ന്നൊ​രു ഹ്ര​സ്വ​ചി​ത്ര​മു​ണ്ട് യൂ​ട്യൂ​ബി​ൽ. കെ​ട്ടി​ലും മ​ട്ടി​ലും സി​നി​മ​യു​ടെ ലു​ക്കു​ള്ള ചെ​റി​യൊ​രു ത്രി​ല്ല​ർ.

കോ​ട്ട​യം ബ​സേ​ലി​യോ​സ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ ഒ​രു​പ​റ്റം ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഈ ​ചെ​റു ച​ല​ച്ചി​ത്ര​ക്കൂ​ട്ടി​ന് പി​ന്നി​ൽ. ഹ​രീ​ഷ് ഗോ​പി​യാ​ണ് ര​ച​ന​യും സം​വി​ധാ​ന​വും. സി​നി​മാ അ​ങ്ങാ​ടി​യു​ടെ ബാ​ന​റി​ൽ സ​ഞ്ജു ഗോ​പാ​ൽ, വി​ജോ വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് നി​ർ​മാ​ണം.



സി​നി​മ​യു​ടെ അ​ഴ​ക​ള​വു​ക​ളു​ള്ള ഈ ​കു​ട്ടി​പ്പ​ടം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യൊ​രു കാ​ഴ്ച​യാ​ണ​റൂ​ഹ്. പു​തു​മ​യു​ള്ള ഇ​തി​വൃ​ത്തം. സ​സ്പെ​ൻ​സ്, ഡ്രാ​മ, ഇ​മോ​ഷ​ൻ തു​ട​ങ്ങി​യ ര​സ​ക്കൂ​ട്ടു​ക​ളെ​ല്ലാ​മു​ണ്ട്.

ബാ​ലു മു​ര​ളീ​ധ​ര​നാ​ണ് ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ. ഛായാ​ഗ്ര​ഹ​ണം പ്ര​ശാ​ന്ത്. മു​ഹ​മ്മ​ദ് സാ​ലി, വി.​കെ. നൈ​നാ​ൻ, ക​ലാ​മ​ണ്ഡ​ലം സ്വ​പ്ന നാ​യ​ർ, മി​ഥു​ൻ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. പ്ര​ശ​സ്ത ഇം​ഗ്ലീ​ഷ് എ​ഴു​ത്തു​കാ​ര​ൻ ഡ​ബ്ല്യൂ.​ഡ​ബ്ല്യൂ. ജേ​ക്ക​ബ്സി​ന്‍റെ "ദി ​മ​ങ്കീ​സ് പോ' ​എ​ന്ന വി​ഖ്യാ​ത ഹൊ​റ​ർ ക​ഥ​യു​ടെ മ​ല​യാ​ള ഹ്ര​സ്വ ചി​ത്രാ​വി​ഷ്കാ​ര​മാ​ണ് റൂ​ഹ്.