സച്ചി എവിടെയാണെങ്കിലും ഇപ്പോൾ സന്തോഷിക്കുകയായിരിക്കുമെന്ന് നടൻ പൃഥ്വിരാജ്. സച്ചിയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെയാണ് സച്ചിയെ അനുസ്മരിച്ച് പൃഥ്വി കുറിപ്പ് പങ്കുവച്ചത്.
സച്ചി സംവിധാനം ചെയ്ത "അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം നേടിയ ബിജു മേനോനും മികച്ച പിന്നണി ഗായിക പുരസ്കാരം നേടിയ നഞ്ചിയമ്മയ്ക്കും ചിത്രത്തിന്റെ മുഴുവൻ അണിയറ ശിൽപ്പികൾക്കും പൃഥ്വിരാജ് അഭിനന്ദനം അറിയിച്ചു.
"ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. പിന്നെ സച്ചി.. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ. നീ എവിടെയായിരുന്നാലും നീ സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു. എന്നും അങ്ങനെയായിരിക്കും'– പൃഥ്വിരാജ് പറഞ്ഞു.
"സച്ചിയെ ഓർത്ത് അഭിമാനിക്കുന്നു'
07:18 PM Jul 22, 2022 | Deepika.com