വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യ്ക്കൊ​പ്പം മൈ​ക്ക് ടൈ​സ​ണ്‍: "ലൈ​ഗ​ർ' ട്രെ​യി​ല​ർ പു​റ​ത്ത്

03:59 PM Jul 21, 2022 | Deepika.com

തെ​ലു​ഗ് സൂ​പ്പ​ർ​താ​രം വി​ജ​യ് ദേ​വ​ര​കൊ​ണ്ട നാ​യ​ക​നാ​കു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം "ലൈ​ഗ​റി'​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്ത്. ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ ധ​ർ​മ പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് 25-ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

ക​രു​ത്ത​നാ​യ കി​ക്ക്ബോ​ക്സ​റാ​യി​യാ​ണ് ദേ​വ​ര​കൊ​ണ്ട ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ബോ​ക്സിം​ഗ് ഇ​തി​ഹാ​സം മൈ​ക്ക് ടൈ​സ​ണ്‍, അ​ന​ന്യ പാ​ണ്ഡേ, ര​മ്യ കൃ​ഷ്ണ​ൻ എ​ന്നി​വ​രും ഈ ​പു​രി ജ​ഗ​ന്നാ​ഥ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.



2020-ൽ ​പ്രാ​രം​ഭ ജോ​ലി​ക​ൾ ആ​രം​ഭി​ച്ച ചി​ത്രം കോ​വി​ഡ് പ്ര​തി​സ​ന്ധി അ​ട​ക്കം നി​ര​വ​ധി ത​ട​സ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്.

ഹി​ന്ദി, തെ​ലു​ഗ്, ത​മി​ഴ്, ക​ന്ന​ഡ, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ ചി​ര​ഞ്ജീ​വി​യും പ്ര​ഭാ​സും സാ​മൂ​ഹ്യ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത് ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.