അ​ഞ്ചാം വർഷത്തിലേക്ക് ​പൃഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സ്; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് സു​പ്രി​യ

11:23 AM Jul 21, 2022 | Deepika.com

പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സ് ആ​രം​ഭി​ച്ചി​ട്ട് അ​ഞ്ചു വ​ര്‍​ഷം ക​ഴി​ഞ്ഞ സ​ന്തോ​ഷം പ​ങ്കു വ​ച്ച് സു​പ്രി​യ മേ​നോ​ന്‍. എ​ല്ലാ​വ​രോ​ടും ന​ന്ദി​യും സ്‌​നേ​ഹ​വും ക​ട​പ്പാ​ടു​മാ​ണു​ള്ള​തെ​ന്ന് താ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു. നി​ര്‍​മി​ച്ച പ​ട​ങ്ങ​ളെ​ല്ലാം കൂ​ടി ചേ​ര്‍​ത്ത വീ​ഡി​യോ​ പങ്കുവച്ചാണ് താ​രം സ​ന്തോ​ഷം അ​റി​യി​ച്ച​ത്.

തു​ട​ര്‍​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും സു​പ്രി​യ പ​റ​യു​ന്നു. 2017- ജൂ​ലൈ 21-നാ​ണ് പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സ് എന്ന നി​ര്‍​മാ​ണ ക​മ്പ​നി തു​ട​ങ്ങി​യ​ത്. 9 എ​ന്ന ചി​ത്രം നി​ര്‍​മി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു കന്പനി ആ​ളു​ക​ളി​ലേ​ക്കെത്തിയത്. ശേ​ഷം നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി.

തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കു​ന്നു എന്ന സ​വി​ശേ​ഷ​ണ​ത്തി​ന് ​കൂടി പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സ് അ​ര്‍​ഹ​രാ​കു​ന്നു​ണ്ട്. ഇ​ത​ര​ഭാ​ഷ ചി​ത്ര​ങ്ങ​ളും മ​ല​യാ​ള ചി​ത്ര​ങ്ങ​ളും പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട് പൃ​ഥ്വി​രാ​ജി​ന്‍റെയും സു​പ്രി​യ​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.

ക​ടു​വ ആ​ണ് ഈ​യ​ടു​ത്തി​റ​ങ്ങി​യ പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സ് ചി​ത്രം. ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, കു​രു​തി,ജ​ന​ഗ​ണ​മ​ന എ​ന്നി​വ​യാ​ണ് ഇ​തു കൂ​ടാതെയു​ള്ള ചി​ത്ര​ങ്ങ​ള്‍. അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ഗോ​ള്‍​ഡ്, കു​മാ​രി, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ന്‍റെ ഹി​ന്ദി റി​മേ​ക്ക് സെ​ല്‍​ഫി എ​ന്നി​വ​യാ​ണ് നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍.