ദുൽഖർ സൽമാൻ നായകനാകുന്ന ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്റെ ട്രെയിലർ പുറത്തുവിട്ടു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ കഥാപാത്രത്തെയാണ് സിനിമയിൽ ദുൽഖർ അവതരിപ്പിക്കുന്നത്. ദുൽഖർ അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടർ.
സോനം കപൂറാണ് സിനിമയിലെ നായിക. അഭിഷേക് ശർമയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അനുജ ചൗഹാൻ എഴുതിയ ദ് സോയ ഫാക്ടർ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയൊരുക്കിയിരിക്കുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസാണ് സിനിമ നിർമിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ; സോയ ഫാക്ടറിന്റെ ട്രെയിലർ കാണാം
02:54 PM Aug 29, 2019 | Deepika.com