റാംസെ ഹണ്ട് സിൻഡ്രോം ബാധിച്ച് വിശ്രമത്തിലായിരുന്ന പോപ് താരം ജസ്റ്റിൻ ബീബർ സംഗീത പര്യടനം പുനരാരംഭിക്കുന്നു.
ഇറ്റലിയിൽ ജൂലൈ 31-ന് അരങ്ങേറുന്ന ലൂക്ക സമ്മർ ഫെസ്റ്റിവലായിരിക്കും ഇടവേളയ്ക്ക് ശേഷമുള്ള ബീബറിന്റെ ആദ്യ വേദി. തുടർന്ന് യൂറോപ്പ്,ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ബീബർ ഇന്ത്യയിൽ സംഗീതനിശ അവതരിപ്പിക്കും. എന്നാൽ അസുഖം മൂലം റദ്ദാക്കിയ ഉത്തര അമേരിക്കൻ പര്യടനം എന്ന് തുടരുമെന്ന് ബീബർ അറിയിച്ചിട്ടില്ല.
റാംസെ ഹണ്ട് സിൻഡ്രോം മൂലം തന്റെ മുഖത്തിന്റെ വലതുവശം തളർന്നുപോയെന്നും വലതുകണ്ണ് അടയ്ക്കാൻ സാധിക്കുന്നില്ലെന്നും ബീബർ ജൂണിൽ വെളിപ്പെടുത്തിയത് ആരാധകരെ ആശങ്കയിലാക്കിയിരുന്നു.
ജസ്റ്റിൻ ബീബർ ഇന്ത്യയിലേക്ക്
01:04 PM Jul 20, 2022 | Deepika.com