ലയാള സിനിമയിലേക്ക് നിറഞ്ഞ ചിരിയോടെ എത്തിയ നടിയാണ് മിയ ജോര്‍ജ്. സ്വന്തം വീട്ടിലെ കുട്ടി എന്നൊരു അടുപ്പം പലര്‍ക്കും മിയയോട് തോന്നാം. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ മിയ വളരെ സജീവമാണ്. വിവിധ വേഷങ്ങളിലുള്ള ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.
ഭര്‍ത്താവ് അശ്വിനാണ് മിയയുടെ എല്ലാ ചിത്രങ്ങള്‍ക്കും പുറകില്‍. കുഞ്ഞുണ്ടായതിനു ശേഷവും ഷൂട്ടിംഗിനായും മറ്റും യാത്രകള്‍ നടത്തുന്ന മിയയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ ക്യാമറയില്‍ പകര്‍ത്തുന്നത് അശ്വിനാണ്.
വിക്രം നായകനാകുന്ന കോബ്രയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുന്ന മിയയുടെ യാത്രവിശേഷങ്ങളടക്കം വൈറലായിരുന്നു. കോബ്രയുടെ പിന്നാമ്പുറ കാഴ്ചകള്‍ എന്ന തലക്കെട്ടോടെ താരം പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കൂടാതെ നിരവധി റീല്‍സുകളും താരം പങ്കുവക്കാറുണ്ട്.
2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. കൊച്ചി സ്വദേശിയാണ് ഭര്‍ത്താവ് അശ്വിന്. ഒരു വയസുള്ള മകന് ലൂക്കായുടെ വിശേഷങ്ങളും താരം സമൂഹമാധ്യമത്തിലൂടെ പങ്കുവക്കാറുണ്ട്.