ജെ.​സി.​ഡാ​നി​യ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ പു​ര​സ്‌​കാ​രം; മികച്ച നടൻ ജോജു, നടി ദുർഗ കൃഷ്ണ

03:30 PM Jul 19, 2022 | Deepika.com

ജെ.​സി.​ഡാ​നി​യ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച ചി​ത്ര​മാ​യി കൃ​ഷാ​ന്ദ് ആ​ര്‍.​കെ. സം​വി​ധാ​നം ചെ​യ്ത ആ​വാ​സ​വ്യൂ​ഹം തി​ര​ഞ്ഞെ​ടു​ത്തു. മ​ധു​രം എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത അ​ഹ​മ്മ​ദ് ക​ബീ​റാ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ന്‍.

മ​ധു​രം, നാ​യാ​ട്ട്, ഫ്രീ​ഡം ഫൈ​റ്റ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​ത്തി​ന് ജോ​ജു ജോ​ര്‍​ജ് മി​ക​ച്ച ന​ട​നു​ള്ള അ​വാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി. ഉ​ട​ല്‍ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ദു​ര്‍​ഗ കൃ​ഷ്ണ മി​ക​ച്ച ന​ടി​യു​മാ​യി. മി​ക​ച്ച അ​ഭി​നേ​താ​വി​നു​ള്ള സ്‌​പെ​ഷ​ല്‍ ജൂ​റി പു​ര​സ്‌​കാ​രം ഉ​ണ്ണി​മു​കു​ന്ദ​നാ​ണ് (മേ​പ്പ​ടി​യാ​ന്‍).

ഫാ. ​വ​ര്‍​ഗീ​സ് ലാ​ല്‍ സം​വി​ധാ​നം ചെ​യ്ത 'ഋ' ​ആ​ണ് മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്രം.മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്ത് ചി​ദം​ബ​രം എ​സ്, പൊ​തു​വാ​ളും (ജാ​ന്‍.​എ.​മ​ന്‍) ഛായാ​ഗ്ര​ഹ​ണം് ലാ​ല്‍ ക​ണ്ണ​നും (തു​രു​ത്ത്) ല​ഭി​ച്ചു.

മ​റ്റു പു​ര​സ്‌​കാ​ര ജേ​താ​ക്ക​ള്‍

സ്വ​ഭാ​വ​ന​ട​ന്‍: രാ​ജു തോ​ട്ടം (ഹോ​ളി​ഫാ​ദ​ര്‍)
സ്വ​ഭാ​വ​ന​ടി: നി​ഷ സാ​രം​ഗ് (പ്ര​കാ​ശ​ന്‍ പ​റ​ക്ക​ട്ടെ)
അ​വ​ലം​ബി​ത തി​ര​ക്ക​ഥ: ഡോ. ​ജോ​സ് കെ. ​മാ​നു​വ​ല്‍ (ഋ)
​ഗാ​ന​ര​ച​യി​താ​വ്: പ്ര​ഭാ​വ​ര്‍​മ (ഉ​രു, ഉ​ള്‍​ക്ക​ന​ല്‍)
സം​ഗീ​ത സം​വി​ധാ​നം (ഗാ​നം): അ​ജ​യ് ജോ​സ​ഫ് (എ ​ഡ്ര​മാ​റ്റി​ക് ഡെ​ത്ത്)
പ​ശ്ചാ​ത്ത​ല സം​ഗീ​ത സം​വി​ധാ​നം: ബി​ജി​ബാ​ല്‍ (ല​ളി​തം സു​ന്ദ​രം, ജാ​ന്‍.​എ.​മ​ന്‍)
ഗാ​യ​ക​ന്‍: വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ (മ​ധു​രം, പ്ര​കാ​ശ​ന്‍ പ​റ​ക്ക​ട്ടെ)
ഗാ​യി​ക​മാ​ര്‍: അ​പ​ര്‍​ണ രാ​ജീ​വ് (തു​രു​ത്ത്) മ​ഞ്ജ​രി (ആ​ണ്. ഋ)
​ചി​ത്ര​സം​യോ​ജ​നം: മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍, രാ​ജേ​ഷ് രാ​ജേ​ന്ദ്ര​ന്‍ (നാ​യാ​ട്ട്)
ക​ലാ​സം​വി​ധാ​നം: മു​ഹ​മ്മ​ദ് ബാ​വ (ല​ളി​തം സു​ന്ദ​രം)
ശ​ബ്ദ​മി​ശ്ര​ണം: എം.​ആ​ര്‍. രാ​ജാ​കൃ​ഷ്ണ​ന്‍ (ധ​ര​ണി)
വ​സ്ത്രാ​ല​ങ്കാ​രം: സ​മീ​റ സ​നീ​ഷ് (സാ​റാ​സ്, മ്യാ​വൂ, ല​ളി​തം സു​ന്ദ​രം)
മേ​ക്ക​പ്പ്: റോ​ണ​ക്‌​സ് സേ​വ്യ​ര്‍ (സാ​റാ​സ്, നാ​യാ​ട്ട്)
ന​വാ​ഗ​ത സം​വി​ധാ​യ​ക​ര്‍: വി​ഷ്ണു മോ​ഹ​ന്‍ (മേ​പ്പ​ടി​യാ​ന്‍), ബ്രൈ​റ്റ് സാം ​റോ​ബി​ന്‍ (ഹോ​ളി​ഫാ​ദ​ര്‍)
മി​ക​ച്ച ബാ​ല​ചി​ത്രം: കാ​ട​ക​ലം (സം​വി​ധാ​നം: ഡോ. ​സ​ഖി​ല്‍ ര​വീ​ന്ദ്ര​ന്‍)
ബാ​ല​താ​രം (ആ​ണ്‍): സൂ​ര്യ​കി​ര​ണ്‍ പി.​ആ​ര്‍. (മീ​റ്റ് എ​ഗെ​യ്ന്‍)
ബാ​ല​താ​രം (പെ​ണ്‍); ആ​തി​ഥി ശി​വ​കു​മാ​ര്‍ (നി​യോ​ഗം)