മണ്ണും കല്ലും മരങ്ങളും കുത്തിയൊലിച്ചെത്തുന്ന ഉരുള്‍പൊട്ടലുകള്‍. അതിന്റെ ഭീകരത എത്രത്തോളം ഭീകരമാണെന്ന് കാണിച്ചു തരികയാണ് മലയന്‍കുഞ്ഞിന്റെ മേക്കിംഗ് വീഡിയോ. 40 അടി താഴ്ചയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. മഴക്കാലമെത്തുമ്പോള് ഉണ്ടാകുന്ന ആ പേടിപെടുത്തലുകളുടെ ആഴം എത്രത്തോളമുണ്ടെന്ന് ഈ മേക്കിംഗ് വീഡിയോ കണ്ടാല്‍ മനസിലാകും.
മഹാമാരി തകര്‍ത്തുപെയ്യുമ്പോള്‍ അതിനൊപ്പം തകര്‍ന്നടിയുന്ന അനേകം ജീവിതങ്ങള്‍ കൂടിയുണ്ട് നമുക്ക് ചുറ്റും. പ്രകൃതി ദുരന്തത്തിന്റെ തീര്‍ത്താല്‍ തീരാത്ത മുറിവുമായി ഇന്നും നമുക്കിടയില്‍ ജീവിക്കുന്ന നിരവധി പേര്.
അത്തരം ജീവിതങ്ങളുടെ ഓര്‍മപെടുത്തലാണ് ഫഹദ് ഫാസിൽ നായകനാകുന്ന 'മലയന്‍കുഞ്ഞ്. ഉരുള്‍പൊട്ടലുകള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കുമിടയില്‍ അതിജീവനം പ്രമേയമാകുന്ന മലയന്‍ കുഞ്ഞ് സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. എ. ആര്.റഹ്മാനാണ് സംഗിതം ഒരുക്കുന്നത്.
രജിഷ വിജയന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന് ഫാസില്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് മലയന്‍കുഞ്ഞിന്. മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. മലയന്‍കുഞ്ഞിലൂടെ മഹേഷ് നാരായണന് ഛായാഗ്രഹകന് എന്ന ടൈറ്റിലിംഗ് കൂടി സ്വന്തമാക്കുകയാണ്.