മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. അഭിനയിച്ച സിനിമകളിലെല്ലാം മീര എന്ന നടിയുടെ അസാധാരണ മികവ് നമുക്ക് കാണാം. ചെറിയ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തിയ നടിയെ ആരാധകര്‍ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ മീര സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
സ്ലിം ലുക്കില്‍ സുന്ദരിയായിരിക്കുന്ന മീര ജാസ്മിന് എന്ന നാല്പതുകാരിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കറുത്ത പാന്റും വെള്ള ഷര്‍ട്ടുമിട്ട് അതി സുന്ദരിയിയാരിക്കുന്ന മീര ഇപ്പോള്‍ ഫിറ്റ്നെസ് കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്.
സമൂഹമാധ്യമങ്ങളിലൂടെ തന്റെ ചിത്രങ്ങളൊക്കെ പങ്കുവക്കാറുമുണ്ട് മീര. ദുബായിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രമാണ് ഒടുവില്‍ പുറത്തിറങ്ങിയ മീര ജാസ്മിന് ചിത്രം.