മരമായി വളരണം; പ്ര​താ​പ് പോ​ത്തന്‍റെ അവസാന ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച് മ​ക​ള്‍

12:39 PM Jul 18, 2022 | Deepika.com

മ​ര​മാ​യി വ​ള​ര​ണ​മെ​ന്ന പ്ര​താ​പ് പോ​ത്ത​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച് മ​ക​ള്‍ കേ​യ. ഒ​രു മാ​വി​ന്‍ തൈ ​ന​ട്ട് അ​തി​​ന്‍റെ ചു​വ​ട്ടി​ലാ​ണ് അ​ച്ഛ​ന്‍റെ ചി​താ​ഭ​സ്മം കേ​യ നി​ക്ഷേ​പി​ച്ച​ത്. പ്രതാപ് പോത്തന്‍റെ ആഗ്രമായിരുന്നു അത്.

ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട മു​ണ്ടും സ്വ​ര്‍​ണ്ണ​നി​റ​മു​ള്ള പൈ​ജാ​മ​യും അ​ണി​ഞ്ഞാ​യി​രു​ന്നു അദ്ദേഹത്തിന്‍റെ അ​വ​സാ​ന യാ​ത്ര. താ​ന്‍ മ​രി​ച്ചാ​ല്‍ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍ ഒ​ന്നും പാ​ടി​ല്ല​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. അ​തി​നാ​ല്‍ ചെ​ന്നൈ ന്യൂ ​അ​വ​ഡി റോ​ഡി​ലെ വൈ​ദ്യു​തി ശ്മാ​ശാ​ന​ത്തി​ലാ​ണ് അ​ന്ത്യ​ക​ര്‍​മ്മ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.

മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക്, ഹി​ന്ദി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള പ്രതാപ് പോത്തൻ നി​ർ​മാ​താ​വ്, എ​ഴു​ത്തു​കാ​ര​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ലും കൈ​യൊ​പ്പ് പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. മീ​ണ്ടും ഒ​രു കാ​ത​ല്‍ ക​ഥൈ​യി​ലൂ​ടെ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം ല​ഭി​ച്ചു.

ഋ​തു​ഭേ​ദം, ഡെ​യ്സി, ഒ​രു യാ​ത്രാ​മൊ​ഴി എ​ന്നീ മ​ല​യാ​ള​ചി​ത്ര​ങ്ങ​ളും തെ​ലു​ങ്കി​ൽ ചൈ​ത​ന്യ എ​ന്ന ചി​ത്ര​വും ത​മി​ഴി​ൽ ജീ​വ, വെ​ട്രി​വി​ഴ, ല​ക്കി​മാ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും അ​ട​ക്കം ഏ​ക​ദേ​ശം മു​പ്പ​തോ​ളം ചി​ത്ര​ങ്ങ​ൾ സം‌​വി​ധാ​നം ചെ​യ്തു.

1985ൽ ​ന​ടി രാ​ധി​ക​യെ വി​വാ​ഹം ചെ​യ്തു​വെ​ങ്കി​ലും ഈ ​ബ​ന്ധം അ​ധി​ക​കാ​ലം നീ​ണ്ടു നി​ന്നി​ല്ല. പി​ന്നീ​ട് സീ​നി​യ​ർ കോ​ർ​പ്പ​റേ​റ്റ് പ്രൊ​ഫ​ഷ​ണ​ലാ​യി​രു​ന്ന അ​മ​ല സ​ത്യ​നാ​ഥി​നെ 1990ൽ ​അ​ദ്ദേ​ഹം വി​വാ​ഹം ക​ഴി​ച്ചു. 22 വ​ർ​ഷ​ത്തി​ന് ശേ​ഷം ഈ ​വി​വാ​ഹ​വും 2012ൽ ​അ​വ​സാ​നി​ച്ചു. ഈ ​ബ​ന്ധ​ത്തി​ലു​ള്ള മ​ക​ളാ​ണ് കേ​യ.