എം.ടി.വാസുദേവന്‍ നായരുടെ പത്തു കഥകള്‍ കോര്‍ത്തിണക്കി തയ്യാറാക്കുന്ന ആന്തോളജിലെ പ്രിയദര്ശന്-മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഓളവും തീരവും എന്നു പേരിട്ടിരിക്കുന്ന ചിത്രം 1957-ല്‍ പുറത്തിറങ്ങിയ എം.ടിയുടെ ഓളവും തീരവും എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തില്‍ നായിക. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. തൊടുപുഴ,കാഞ്ഞാര്‍,കുടയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
1970-ല്‍ ഇതേ കഥ തന്നെ സിനിമയാക്കിയിരുന്നു. പി.എന്‍.മോനോന് സംവിധാനം ചെയ്ത ചിത്രത്തില്‍ മധുവായിരുന്നു നായകന്. എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ളിക്സിന് വേണ്ടി ഒരുക്കുന്നതാണ് ഈ ആന്തോളജി. ഓളവും തീരവും കൂടാതെ 'ശിലാലിഖിതം' എന്ന ചിത്രം കൂടി ഈ ആന്തോളജിയില്‍ പ്രിയദര്ശന് സംവിധാനം ചെയ്യുന്നുണ്ട്. ബിജു മേനോന് ആണ് ശിലാലിഖിതത്തില്‍ നായകന്.
ഓളവും തീരവും ചിത്രീകരണം പൂര്‍ത്തിയായി; പാക്കപ്പ് പറഞ്ഞ് പ്രിയദര്ശന്
10:41 AM Jul 18, 2022 | Deepika.com