പൃ​ഥ്വി​രാ​ജ്-​ഷാ​ജി കൈ​ലാ​സ് കൂ​ട്ടു​കെ​ട്ട് വീ​ണ്ടും: "കാ​പ്പ' വ​രു​ന്നു

11:51 AM Jul 16, 2022 | Deepika.com

"ക​ടു​വ'​യ്ക്ക് ശേ​ഷം പൃ​ഥ്വി​രാ​ജും ഷാ​ജി കൈ​ലാ​സും ഒ​ന്നി​ക്കു​ന്ന "കാ​പ്പ' യു​ടെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു. പൂ​ജ ച​ട​ങ്ങി​ന് ശേ​ഷം പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്ത് എ​സ്.​എ​ൻ. സ്വാ​മി സ്വി​ച്ച് ഓ​ണ്‍ ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. ന​ട​ൻ ജ​ഗ​ദീ​ഷ് ആ​ദ്യ ക്ലാ​പ് ന​ൽ​കി ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു.

ജി.​ആ​ർ ഇ​ന്ദു​ഗോ​പ​ൻ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത് ജി​നു വി. ​ഏ​ബ്ര​ഹാം, ഡോ​ൾ​വി​ൻ കു​ര്യാ​ക്കോ​സ്, ദി​ലീ​ഷ് നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. തീ​യ​റ്റ​ർ ഓ​ഫ് ഡ്രീം​സ് എ​ന്ന ഇ​വ​രു​ടെ ബാ​ന​റി​ന് ഫെ​ഫ്ക റൈ​റ്റേ​ഴ്സ് യൂ​ണി​യ​ൻ നി​ർ​മ്മാ​ണ പി​ന്തു​ണ ന​ൽ​കു​ന്നു.

ഇ​ന്ദു​ഗോ​പ​ന്‍റെ "ശം​ഖു​മു​ഖി' എ​ന്ന നോ​വ​ലി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​മാ​ണ് കാ​പ്പ. ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്രം വ​ൻ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

കൊ​ട്ട മ​ധു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന പൃ​ഥ്വി​രാ​ജി​നൊ​പ്പം മ​ഞ്ജു വാ​ര്യ​ർ, ആ​സി​ഫ് അ​ലി,അ​ന്ന ബെ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തും. ന​ന്ദു,ജ​ഗ​ദീ​ഷ്,ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കും.

ജോ​മോ​ൻ ടി. ​ജോ​ണ്‍ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ ഷ​മീ​ർ മു​ഹ​മ്മ​ദാ​ണ്.