ന​ല്ലോ​ര്‍​മ​ക​ള്‍ ബാ​ക്കി​വ​ച്ച് അ​ദ്ദേ​ഹം പോ​യി; പ്ര​താ​പ് പോ​ത്ത​നെ അ​നു​സ്മ​രി​ച്ച് സഹപ്രവർത്തകർ

10:59 AM Jul 16, 2022 | Deepika.com

ജീ​വി​ക്കു​ന്ന ഓ​ര്‍​മ​യാ​യി ത​ന്നെ പ്ര​താ​പ് പോ​ത്ത​ന്‍ എ​ന്നും സി​നി​മ ആ​സ്വാ​ദ​ക​രു​ടെ മ​ന​സി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. ക​ണ്ണു​ക​ളി​ല്‍ കൗ​തു​കം ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന അ​ഭി​നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​നി​മ​യെ​ന്ന വ​സ​ന്ത​ത്തെ ത​ന്‍റെ ജീ​വി​ത​ത്തോ​ട് ചേ​ര്‍​ത്തു​വ​ച്ച മ​നു​ഷ്യ​ന്‍.

ആ ​വ​സ​ന്തം അ​ദ്ദേ​ഹ​ത്തി​ന് വി​ഷാ​ദ​വും വി​ര​ഹ​വും പ്ര​ണ​യ​വും ന​ല്‍​കി. എ​ങ്കി​ലും തെ​ല്ലും മ​ടു​ക്കാ​തെ അ​ഭി​ന​യ​മെ​ന്ന പ്ര​തി​ഭാ​സ​ത്തി​ന് മു​ന്നി​ല്‍ ആ​കാം​ഷ​യോ​ടെ ത​ന്നെ അ​ദ്ദേ​ഹ​മെ​ത്തി. ഓ​രോ രം​ഗ​ത്തി​നും മാ​റ്റ് കൂ​ട്ടാ​ന്‍. ഒ​ടു​വി​ല്‍ യ​വ​നി​ക​യ്ക്കു​ള്ളി​ല്‍ നി​ന്നും തി​രി​കെ വ​രാ​ന്‍ ക​ഴി​യാ​ത്ത ദൂ​ര​ത്തി​ലേ​ക്ക് വേ​ഗ​ത്തി​ല്‍ യാ​ത്ര തി​രി​ച്ചു. ഇ​നി​യെ​ത്തു​ന്നി​ട​ത്തും തന്‍റെ കൗ​തു​ക​ങ്ങ​ളും കാ​ഴ്ച​ക​ളും പ​ങ്കി​ടാ​ന്‍..

നി​ര​വ​ധി ന​ല്ലോ​ര്‍​മ്മ​ക​ള്‍ ബാ​ക്കി​വ​ച്ച് അ​യാ​ള്‍ പോ​യി;​ ലാ​ല്‍ ജോ​സ്


അ​യാ​ളും ഞാ​നും ത​മ്മി​ലു​ള​ള ബ​ന്ധം എ​ന്‍റെ കൗ​മാ​ര​കാ​ല​ത്ത് തു​ട​ങ്ങി​യ​താ​ണ്. ചെ​റു​പ്പ​ത്തി​ന്‍റെ ചി​ത​റ​ലു​ക​ളു​ള​ള എ​ന്‍റെ ഹീ​റോ ആ​യി​രു​ന്നു ആ ​മ​നു​ഷ്യ​ന്‍. അ​യാ​ള്‍ പി​ന്നീ​ട് എ​ന്‍റെ സി​നി​മ​യി​ല്‍ ഡോ​ക്ട​ര്‍ സാ​മു​വ​ലാ​യി എ​ന്ന​ത് സ്വ​പ്നം പോ​ലെ മ​നോ​ഹ​ര​മാ​യ ഒ​രു അ​നു​ഭ​വം. ഇ​ന്ന് വെ​ളു​പ്പി​ന് അ​യാ​ള്‍ പോ​യി..​നി​ര​വ​ധി ന​ല്ലോ​ര്‍​മ്മ​ക​ള്‍ ബാ​ക്കി​വ​ച്ച്. ലാൽ ജോസ് കുറിച്ചു.

നി​ങ്ങ​ളെ ശ​രി​ക്കും മി​സ് ചെ​യ്യും, സ്വ​ര്‍​ഗ​ത്തി​ല്‍ അ​ടി​ച്ചു​പൊ​ളി​ക്ക് മ​നു​ഷ്യാ; കു​ഞ്ചാ​ക്കോ ബോ​ബ​ന്‍



പി.​പി. നി​ങ്ങ​ളെ ശ​രി​ക്കും മി​സ് ചെ​യ്യും. നി​ങ്ങ​ളു​ടെ ശ​ബ്ദം ഇ​പ്പോ​ഴും എന്‍റെ കാ​തു​ക​ളി​ല്‍ മു​ഴ​ങ്ങു​ന്നു. ന​മ്മ​ള്‍ സം​സാ​രി​ച്ച​പ്പോ​ഴൊ​ക്കെ പൊ​ട്ടി​ച്ചി​രി​ക്കാ​ത്ത ഒ​രു നി​മി​ഷം പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്വ​ര്‍​ഗ​ത്തി​ല്‍ അ​ടി​ച്ചു​പൊ​ളി​ക്ക് മ​നു​ഷ്യാ! എ​പ്പോ​ഴും പു​ഞ്ചി​രി​ക്കു​ന്ന നി​ങ്ങ​ളു​ടെ മു​ഖം എ​പ്പോ​ഴും എ​ന്‍റെ ഹൃ​ദ​യ​ത്തി​ലു​ണ്ട്. ക​ണ്ണീ​ര​ല്ല.​ആ​ര്‍​പ്പു​വി​ളി​ക​ള്‍ മാ​ത്രം. കുഞ്ചാക്കോ ബോബൻ കുറിച്ചു.