"പാ​പ്പ​ൻ' ജൂ​ലൈ 29ന് ​തീ​യ​റ്റ​റു​ക​ളി​ൽ

06:48 PM Jul 14, 2022 | Deepika.com

"പൊ​റി​ഞ്ചു മ​റി​യം ജോ​സ്' എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം മാ​സ്റ്റ​ർ ക്രാ​ഫ്റ്റ്മാ​ൻ ജോ​ഷി സൂ​പ്പ​ർ സ്റ്റാ​ൻ സു​രേ​ഷ്ഗോ​പി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്രം "പാ​പ്പ​ൻ' ജൂ​ലൈ 29ന് ​തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സൂ​പ്പ​ർ കൂ​ട്ടു​കെ​ട്ട് ഒ​ന്നി​ക്കു​ന്ന​തി​നാ​ൽ ഹി​റ്റി​ൽ കു​റ​ഞ്ഞ​തൊ​ന്നും പ്രേ​ക്ഷ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല.

സു​രേ​ഷ്ഗോ​പി ഒ​രി​ക്ക​ൽ കൂ​ടി പോ​ലീ​സ് വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ന് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രു​ന്നു. മ​ക​ൻ ഗോ​കു​ൽ സു​രേ​ഷും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്.



മാ​സ് ഫാ​മി​ലി ക്രൈം ​ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റാ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ വ​മ്പ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. നൈ​ല ഉ​ഷ, ക​നി​ഹ, നീ​ത പി​ള്ള എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഗോ​കു​ലം ഗോ​പാ​ല​ൻ, ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി, റാ​ഫി മ​തി​ര എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന ആ​ർ.​ജെ. ഷാ​നാ​ണ്. ഛായാ​ഗ്ര​ഹ​ണം അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി​യും എ​ഡി​റ്റിം​ഗ് ശ്യാം ​ശ​ശി​ധ​ര​നും നി​ർ​വ​ഹി​ക്കു​ന്നു. മ​നു മ​ഞ്ചി​ത്, ജ്യോ​തി​ഷ് കാ​ശി എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ജേ​ക്സ് ബി​ജോ​യി​യാ​ണ്.