ഭര്‍ത്താവ് വിദ്യാസാഗറിനെ അനുസ്മരിച്ച് നടി മീന. കുടുംബത്തിന്റെ അനുഗ്രമായിരുന്നു വിദ്യാസാഗറെന്നും വളരെ പെട്ടന്നുതന്നെ അദ്ദേഹത്തെ തിരികെകൊണ്ടു പോയെന്നും മീന കുറിച്ചു. സമൂഹമാധ്യമങ്ങളില്‍ കൂടി പങ്കുവച്ച കുറിപ്പ് ഏവരുടെയും കണ്ണ് നനയിക്കും.
ദൈവം ഞങ്ങള്‍ക്ക് നല്കിയ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു താങ്കള്‍. എന്നാല്‍ ഏറ്റവും വേഗത്തില്‍ തന്നെ നിന്നെ തിരികെകൊണ്ടുപോയി. എങ്കിലും എന്നും നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും. പ്രത്യേകിച്ച് എന്റെ ഹൃദയത്തില്‍.
ഞങ്ങള്‍ക്കായി പ്രാര്‍ഥിച്ചവര്‍ക്കും സ്നേഹത്തോടെ കൂടെ നിന്ന ലോകമെമ്പാടുമുള്ള എല്ലാവര്ക്കും നന്ദി. എല്ലാവരുടെയും പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമാണ്. പ്രത്യേകിച്ച് ഞങ്ങളുടെ കൂടെ നിന്ന് എല്ലാവിധ സ്നേഹവും പിന്തുണയും തരുന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി. ആ സ്നേഹം ഞങ്ങള്‍ തിരിച്ചറിയുന്നു നന്ദി. മീന കുറിച്ചു.
ഞങ്ങളുടെ അനുഗ്രഹമായിരുന്നു സാഗർ, പക്ഷേ പെട്ടന്ന് തിരികെ വിളിച്ചു ദൈവം അദ്ദേഹത്തെ; കണ്ണുനനയിക്കുന്ന കുറിപ്പുമായി മീന
01:22 PM Jul 14, 2022 | Deepika.com