സം​ഭാ​ഷ​ണ​മി​ല്ലാ​ത്ത ഒ​രു മ​ല​യാ​ള​സി​നി​മ; നീ​ല​രാ​ത്രി ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി

09:51 AM Jul 14, 2022 | Deepika.com

സംഭാഷ​ണങ്ങ​ള്‍ ഒ​ന്നു​മി​ല്ലാ​തെ ഒ​രു മ​ല​യാ​ളം സി​നി​മ പു​റ​ത്തി​റ​ങ്ങു​ന്നു. സം​ഭാ​ഷ​ണ​ത്തി​ന് പ​ക​ര​മാ​യി ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​മാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി.

സം​ഭാ​ഷ​ണ​മി​ല്ലെ​ങ്കി​ലും സ​സ്‌​പെ​ന്‍​സും ത്രി​ല്ല​റും നി​റ​ഞ്ഞ ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​ശോ​ക് നാ​യ​രാ​ണ്. ഭ​ഗ​ത് മാ​നു​വ​ല്‍, ഹി​മ ശ​ങ്ക​രി, വൈ​ഗ, വി​നോ​ദ് കു​മാ​ര്‍, സു​മേ​ഷ് സു​രേ​ന്ദ്ര​ന്‍, ബേ​ബി വേ​ദി​ക എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



ഇന്ത്യ‌യിലെ എല്ലാ ഭാഷകളിലും ചിത്രം നിർമിക്കുന്നുണ്ട്.ഡ​ബ്ല്യൂ​ജെ പ്രൊ​ഡ​ക്ഷ​ന്‍​സിന്‍റെ ബാ​ന​റി​ല്‍ ജോ​ബി മാ​ത്യു​വാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. എ​സ്.​ബി. പ്ര​ജി​ത് ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തിന്‍റെ സം​ഗീ​തം ഒരുക്കുന്നത് അ​രു​ണ്‍ രാ​ജാ​ണ്.