ഏ​തോ രോ​ഗി​യു​ടെ ശ​രീ​രം എ​ന്‍റെ ത​ലവെച്ച് ഫോ​ട്ടോ​ഷോ​പ്പ് ചെ​യ്തുവരെ ​വാര്‍​ത്ത​ക​ള്‍ സൃ​ഷ്ടി​ച്ചു; വി​ക്രം

10:27 AM Jul 13, 2022 | Deepika.com

ത​നി​ക്ക് ഹൃ​ദ​യാ​ഘാ​തം എ​ന്ന പേ​രി​ല്‍ വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്ന​തി​നെ​തി​രെ പ്ര​തി​ക​രി​ച്ച് ന​ട​ന്‍ വി​ക്രം. ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന​പ്പോ​ള്‍ നി​ര​വ​ധി വാ​ര്‍​ത്ത​ക​ള്‍ ക​ണ്ടു​വെ​ന്നും താ​ന്‍ അ​തൊ​ക്കെ ആ​സ്വാ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു.

ആ​ര്‍.​ജ്ഞാ​ന​മു​ത്തു സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ബ്ര എ​ന്ന ചി​ത്ര​ത്തിന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രോ​ഗ്യ​നി​ല പൂ​ര്‍​ണ്ണ​മാ​യി മെ​ച്ച​പ്പെ​ട്ടു​വെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

എ​ന്നെ​ക്കു​റി​ച്ച് നി​ര​വ​ധി വാ​ര്‍​ത്ത​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റു​മാ​യി ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത് ഞാ​ന്‍ ക​ണ്ടി​രു​ന്നു. നെ​ഞ്ചി​ല്‍ ചെ​റി​യൊ​രു അ​സ്വ​സ്ത ഉ​ണ്ടാ​യി​രു​ന്ന​തു​കാ​ണ്ടാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പോ​യ​ത്.​ നി​ങ്ങ​ളെ​ല്ലാ​വ​രും കൂ​ടെ​യു​ള്ള​പ്പോ​ള്‍ എ​നി​ക്കെ​ന്ത് സം​ഭ​വി​ക്കാ​നാ​ണ്. ചി​ല​ര്‍ വ​യ്യാ​തെ കി​ട​ക്കു​ന്ന ഏ​തോ രോ​ഗി​യു​ടെ ശ​രീ​രം ത​ന്‍റെ ത​ല വെ​ച്ച് ഫോ​ട്ടോ​ഷോ​പ്പ് ചെ​യ്തു വ​രെ ന്യൂ​സ് കൊ​ടു​ത്തി​രു​ന്നു.

ത​മ്പ്‌​ നെ​യി​ല്‍ അ​താ​ണ് കൊ​ടു​ത്ത​ത്. അ​തൊ​ക്കെ വ​ള​രെ ക്രി​യേ​റ്റി​വ് ആ​യി​ട്ടാ​ണ് അ​വ​ര്‍ ചെ​യ്ത​ത്. എ​നി​ക്ക് ഇ​ഷ്ട​മാ​യി, ത​മാ​ശ രൂ​പേ​ണ താ​രം പ​റ​ഞ്ഞു. ജീ​വി​ത​ത്തി​ല്‍ ഒ​രു​പാ​ട് അ​നു​ഭ​വി​ച്ച​യാ​ളാ​ണ് ഞാ​ന്‍ എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. അ​തി​നാ​ല്‍ ഇ​തൊ​ന്നും വ​ലി​യൊ​രു കാ​ര്യ​മാ​യി എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. എ​ന്തെ​ല്ലാം ന​മ്മ​ള്‍ കാ​ണു​ന്നു ഇ​തൊ​ന്നും ഒ​ന്നു​മി​ല്ല. വി​ക്രം പ​റ​ഞ്ഞു.


ഏ.​ആ​ര്‍.​റ​ഹ്മാ​ന്‍ സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന കോ​ബ്ര ഓ​ഗ​സ്റ്റ് 11-ന് ​തി​യ​റ്റ​റി​ലെ​ത്തും. കെ​ജി​എ​ഫ് താ​രം ശ്രി​നി​ധി ഷെ​ട്ടി​യാ​ണ് നാ​യി​ക. ക്രി​ക്ക​റ്റ് താ​രം ഇ​ര്‍​ഫാ​ന്‍ പ​ത്താ​ന്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് കോ​ബ്ര. മ​ല​യാ​ളി​ക​ളാ​യ റോ​ഷ​ന്‍ മാ​ത്യു,മി​യ ജോ​ര്‍​ജ്ജ്,സ​ര്‍​ജാ​നോ ഖാ​ലി​ദ്,ക​നി​ഹ,പ​ദ്മ​പ്രി​യ.​മാ​മു​ക്കോ​യ,ബാ​ബു ആ​ന്‍റ​ണി എ​ന്നി​വ​രും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു.