പ​ത്തു രൂ​പ വാ​ങ്ങി​യാ​ല്‍ ര​ണ്ടു​രൂ​പ​യു​ടെ ജോ​ലി എ​ങ്കി​ലും ചെ​യ്യ​ണ്ടേ; നടി നൂറിൻ ഷെറീഫിനെതിരെ നിർമാതാവ്

09:19 AM Jul 13, 2022 | Deepika.com

ന​ടി നൂ​റി​ന്‍ ഷെ​റീ​ഫി​നെ​തി​രെ ഗുരുതര ​ആരോ​പ​ണ​വു​മാ​യി സാന്‍റാക്രൂ​സ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വും. പ​ത്തു രൂ​പ വാ​ങ്ങി​യാ​ല്‍ ര​ണ്ടു​രൂ​പ​യു​ടെ ജോ​ലി എ​ങ്കി​ലും ചെ​യ്യ​ണ്ടേ എന്നും ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടും താ​രം എ​ത്തു​ന്നി​ല്ലെ​ന്നും വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഇവർ ആരോപിച്ചു.

ചോ​ദി​ച്ച പൈ​സ കൊ​ടു​ത്തു. പ്രൊ​മോ​ഷ​ന് വ​രാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. പ​ത്തു രൂ​പ മേ​ടി​ക്കു​മ്പോ​ള്‍ ര​ണ്ടു രൂ​പ​യു​ടെ​യെ​ങ്കി​ലും ജോ​ലി എ​ടു​ക്ക​ണ്ടേ? എ​ട്ടു രൂ​പ​ക്ക് ജോ​ലി ചെ​യ്യ​ണ്ട. ബാ​ക്കി​യു​ള്ള ര​ണ്ട് രൂ​പ​യോ​ടെ​ങ്കി​ലും ആ​ത്മാ​ര്‍​ത്ഥ​ത കാ​ണി​ക്ക​ണം. അ​ത​ല്ലേ മ​ന​സാ​ക്ഷി.

ഒ​രു മെ​സേ​ജ് അ​യ​ച്ചാ​ല്‍ മ​റു​പ​ടി ഇ​ല്ല. വി​ളി​ച്ചാ​ല്‍ ഫോ​ണും എ​ടു​ക്കി​ല്ല. എ​ന്നെ ഓ​ര്‍​ത്തി​ട്ടാ​ണോ അ​ത്ര​യും കോ​ടി മു​ട​ക്കി​യ​തെ​ന്ന് അ​വ​ര്‍ സം​വി​ധാ​യ​നോ​ട് ചോ​ദി​ച്ചു. നി​ര്‍​മാ​താ​വ് രാ​ജു ഗോ​പി പ​റ​ഞ്ഞു. നൂ​റി​ന്‍ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ പ​ല പ​രി​പാ​ടി​ക​ളും ന​ഷ്ട​മാ​യ​താ​യി സം​വി​ധാ​യ​ക​ന്‍ ജോ​ണ്‍​സ​ണ്‍ ജോ​ണ്‍ ഫെ​ര്‍​ണാ​ണ്‍ണ്ടാ​സും ആരോപിച്ചു.