ബിടിഎസ് ഡോക്യുമെന്‍ററി വരുന്നു

02:07 PM Jul 12, 2022 | Deepika.com

ലോകമെങ്ങും ആരാധകരുള്ള കെ-പോപ് സംഘം ബിടിഎസിനെപ്പറ്റിയുള്ള ഡോക്യുമെന്‍ററി പരന്പര നിർമിക്കാൻ ഡിസ്നി ഗ്രൂപ്പ്. "ബിടിഎസ് മൊണ്യുമെന്‍റസ്: ബിയോണ്ട് ദ സ്റ്റാർ’ എന്നു പേരിട്ട പരന്പരയിൽ സംഘത്തിന്‍റെ കഴിഞ്ഞ ഒന്പത് വർഷത്തെ സംഗീതയാത്രയും ബാൻഡ് അംഗങ്ങളുടെ വ്യക്തിജീവിതത്തിലെ കാണാക്കാഴ്ചകളും ഉൾപ്പെടുത്തും.

ഡിസ്നി പ്ലസ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന പരന്പരക്കൊപ്പം ബിടിഎസിന്‍റെ 2021 നവംബറിലെ ലോസ് ആഞ്ചലസ് സംഗീതനിശയും പ്രേക്ഷകർക്ക് മുന്നിലെത്തും. ബാൻഡ് അംഗം വി ഉൾപ്പടെ കൊറിയൻ താരങ്ങൾ അണിനിരക്കുന്ന ’ഇൻ ദ സൂപ്പ്: ഫ്രണ്ട്കേഷൻ’ എന്ന റിയാലിറ്റി ഷോയും ഡിസ്നി പുറത്തിറക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഇന്ത്യൻ പ്രേക്ഷകർക്കും ഇവ ആസ്വദിക്കാം.

ബാൻഡ് അംഗങ്ങളുടെ നിർബന്ധിത സൈനികസേവനം അടക്കമുള്ള കാരണങ്ങൾ മൂലം ബിടിഎസ് താൽക്കാലികമായി പ്രവർത്തനങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്.