മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്.
സ്നേഹ,അമല പോള്‍,ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഷൈന്‍ടോം ചാക്കോ,ദിലീഷ് പോത്തന്,സിദ്ധിഖ്,ജിനു അബ്രാഹം,തെന്നിന്ത്യന്‍ താരം വിനയ് റായ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഓപ്പറേഷന് ജാവയിലൂടെ ശ്രദ്ധേയനായ ഫൈസ് സിദ്ധിഖ് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിന് വര്‍ഗ്ഗീസ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ആര്.ഡി.ഇലുമിനേഷന്‍സ് ആണ്. കൊച്ചി,പൂയംകുട്ടി,വണ്ടിപെരിയാര്‍ എന്നിവടങ്ങളിലാണ് ചിത്രത്തിൻെറ ലൊക്കേഷനുകള്‍. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല.
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്റെ ത്രില്ലര്‍; ചിത്രീകരണം തുടങ്ങി
02:55 PM Jul 11, 2022 | Deepika.com