മോഹന്‍ലാലിന്റെ കൊച്ചിയിലെ പുതിയ ഫ്ളാറ്റിന്റെ വിഡീയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വിശാലമായ വീടിന്റെ ഇന്റീരിയര്‍ ഡിസൈനുകളൊക്കെ മോഹന്‍ലാല്‍ തന്നെയാണ് പരിചയപെടുത്തുന്നത്. ഭാര്യ സുചിത്രയും ഒപ്പമുണ്ട്.
സംവിധായകന് അനീഷ് ഉപാസനയാണ് വീടിന്റെ മനോഹര ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിലെ ആര്‍എകെ ഇന്റീരിയേഴ്സാണ് ഫ്ളാറ്റിന്റെ ഇന്റീരിയര്‍ അതിവിപുലമായി ഒരുക്കിയിരിക്കുന്നത്.
കൊച്ചിയില്‍ കുണ്ടന്നൂരിലെ െഎഡിന്റിറ്റി സമുച്ഛയത്തിലാണ് 9000 ചതുരശ്ര അടിയുള്ള ഫ്ളാറ്റ്. ബുധനാഴ്ച നടന്ന പാലുകാച്ചല്‍ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അന്‍പതോളം പേരാണ് എത്തിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫ്ളാറ്റിന്റെ ഏറ്റവും ആകര്‍ഷണം വീടിന്റെ പ്രവേശനകവാടത്തില്‍ തന്നെ വച്ചിരിക്കുന്ന ലംബ്രട്ട സകൂട്ടറാണ്.
ഇട്ടിമാണി സിനിമയില്‍ താരം ഉപയോഗിച്ച സ്കൂട്ടറാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മൈ ഫോണ്‍ നന്പര് ഈസ് 2255 എന്ന മോഹന്‍ലാലിന്റെ രാജാവിന്റെ മകന് എന്ന ചിത്രത്തിലെ സംഭാഷണത്തെ അനുസ്മരിപ്പിക്കുന്ന നന്പറാണ് വാഹനത്തിനും. 15,16 നിലകള്‍ ഒരുമിച്ച് ഡ്യൂപ്ലക്സ് ഫ്ളറ്റാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഗസ്റ്റ് ലിവിങ് , ഡൈനിങ്, പൂജാ റൂം, പാന്‍ട്രി കിച്ചന്, വര്‍ക്കിങ് കിച്ചന് എന്നിവയാണ് താഴത്തെ നിലയില്‍ സജീകരിച്ചിരിക്കുന്നത്. പാചകത്തിനോട് അതീവ താല്പര്യമുള്ള മോഹന്‍ലാല്‍ വിശാലമായാണ് അടുക്കള ഒരുക്കിയിരിക്കുന്നത്.
ചെന്നൈയില്‍ കടല്‍ തീരത്തോട് ചേര്‍ന്നുള്ള വീടു കൂടാതെ കഴിഞ്ഞ വര്‍ഷം ദുബായിലെ ആര്‍പി ഹൈറ്റ്സില്‍ മറ്റൊരു ഫ്ളാറ്റ് കൂടി മോഹന്‍ലാല്‍ സ്വന്തമാക്കിയിരുന്നു. തേവരയിലുള്ള വീട്ടിലും താരം കൊച്ചിയിലുള്ളപ്പോള്‍ താമസിക്കാറുണ്ട്