ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി; ക​ടു​വ നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ഉ​ത്ത​ര​വ്

10:53 AM Jul 10, 2022 | Deepika.com

ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ക​ടു​വ നി​ര്‍​മാ​ത​ക്ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട് സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​മ്മി​ഷ​ണ​ര്‍ എ​സ്.​എ​ച്ച്.​പ​ഞ്ചാ​പ​കോ​ശ​ന്‍. നി​ര്‍​മാ​താ​ക്ക​ളാ​യ സു​പ്രി​യ മേ​നോ​ന്‍, ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് നോ​ട്ടീ​സ് അ​യ​ക്കു​ക.

ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്ത ക​ടു​വ​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​വ​ഹേ​ളി​ക്കു​ന്നു എ​ന്ന് കാ​ണി​ച്ച് പ​രി​വാ​ര്‍ കേ​ര​ള എ​ന്ന ഭി​ന്ന​ശേ​ഷി സം​ഘ​ട​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍.​വി​ശ്വ​നാ​ഥ​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

ചി​ത്ര​ത്തി​ല്‍ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍ ജ​നി​ക്കു​ന്ന​ത് അ​വ​രു​ടെ മാ​താ​പി​താ​ക്ക​ള്‍ ചെ​യ്ത പാ​പ​ത്തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് എ​ന്ന അ​ര്‍​ഥ​ത്തി​ല്‍ നാ​യ​ക​ന്‍റെ സം​ഭാ​ഷ​ണ​ശ​ക​ല​മു​ണ്ടെ​ന്നും 2016-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഭി​ന്ന​ശേ​ഷി അ​വ​കാ​ശ നി​യ​മം 92-ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

എ​ട്ടു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ക​ടു​വ​യ്ക്കു​ണ്ട്. വി​വേ​ക് ഒ​ബ്‌​റോ​യി വി​ല്ല​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ സം​യു​ക്ത മേ​നോ​നാ​ണ് നാ​യി​ക. ചി​ത്രം ജൂ​ലൈ ഏ​ഴി​നാ​ണ് തി​യ​റ്റ​റി​ല്‍ എത്തിയത്.