നെറ്റ്ഫ്ളിക്സിന്റെ സൂപ്പർഹിറ്റ് സീരീസായ സ്ട്രേഞ്ചർ തിംഗ്സിന് തുടർച്ച പ്രഖ്യാപിച്ച് സംവിധായകരായ ഡഫർ സഹോദരൻമാർ. 2023-ൽ പുറത്തിറങ്ങാനിരിക്കുന്ന പരന്പരയുടെ അഞ്ചാം സീസണ് ശേഷമായിരിക്കും സ്പിൻ ഓഫ് പ്രേക്ഷകർക്ക് മുന്നിലെത്തുക.
സയൻസ് ഫിക്ഷൻ സീരീസായ സ്ട്രേഞ്ചർ തിംഗ്സിന്റെ കഥാപശ്ചാത്തലം ഉപയോഗിച്ചുള്ള സ്വതന്ത്ര ആവിഷ്കാരമായിരിക്കും പുതിയ പരന്പര. സ്ട്രേഞ്ചർ തിംഗ്സ് സീരീസിലെ കഥാപാത്രങ്ങൾ സ്പിൻ ഓഫിൽ ഉണ്ടായിരിക്കില്ല. 2024- ൽ പുറത്തിറങ്ങുമെന്ന് കരുതുന്ന സ്പിൻ ഓഫിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ഡഫർ സഹോദരൻമാർ നെറ്റഫ്ലിക്സുമായി ചേർന്ന് അഞ്ച് പുതിയ പ്രൊജക്ടുകൾ നിർമിക്കാൻ കരാറിൽ ഒപ്പുവച്ചിരുന്നു. സ്റ്റീഫൻ കിംഗിന്റെ ’ദ ടാലിസ്മാൻ’ എന്ന നോവലും ഇവർ പരന്പരയാക്കും.
സ്ട്രേഞ്ചർ തിംഗ്സ് സീരിസ് തുടർച്ച; സ്പിൻ ഓഫ് വരുന്നു
03:54 PM Jul 08, 2022 | Deepika.com