ഫെ​ഫ്ക അം​ഗ​ത്വം നേ​ടു​ന്ന ആ​ദ്യ വ​നി​താ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റാ​യി മി​റ്റ ആ​ന്‍റ​ണി

03:23 PM Jul 07, 2022 | Deepika.com

മ​ല​യാ​ള സി​നി​മ​യി​ലെ ടെ​ക്നീ​ഷ്യൻമാരു​ടെ സം​ഘ​ട​ന​യി​ൽ ആ​ദ്യ​മാ​യി ഒ​രു വ​നി​താ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​ന് അം​ഗ​ത്വം. മി​റ്റ ആ​ന്‍റ​ണി​യു​ടെ സം​ഘ​ട​ന പ്ര​വേ​ശ​ന​ത്തോ​ടെ കാ​ല​ങ്ങ​ളാ​യി ഫെ​ഫ്ക മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് യൂ​ണി​യ​നി​ൽ തു​ട​രു​ന്ന പു​രു​ഷ മേ​ധാ​വി​ത്വ​ത്തി​ന് മാ​റ്റം വ​രും.

2011 മു​ത​ൽ അം​ഗ​ത്വ​ത്തി​നാ​യി ശ്ര​മി​ക്കു​ന്ന മി​റ്റ​യ്ക്ക് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അം​ഗ​ത്വ കാ​ർ​ഡ് ന​ൽ​കി​യ​ത്. 2014-ൽ ​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് വ​രു​ന്ന​ത് വ​രെ ഇ​ന്ത്യ​യി​ൽ ഒ​രു സം​സ്ഥാ​ന​ത്തും വ​നി​താ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നി​ല്ല.അ​ഞ്ജ​ലി മേ​നോ​ന്‍റെ ’കൂ​ടെ’, ഡോ​ണ്‍ പാ​ലാ​ത്ത​റ​യു​ടെ ’1956: സെ​ൻ​ട്ര​ൽ ട്രാ​വ​ൻ​കൂ​ർ’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ച​മ​യം ഒ​രു​ക്കി​യ​ത് മി​റ്റ​യാ​ണ്.