മു​ൻ പ്ര​ധാ​ന​മ​ന്ത്രി വാ​ജ്പേ​യി​യു​ടെ ജീവിതം സിനിമയാകുന്നു

03:07 PM Jul 07, 2022 | Deepika.com

മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ ജീ​വി​ത​വും രാ​ഷ്ട്രീ​യ​വും സിനിമയാകുന്നു. ’ മേ ​ര​ഹൂം യാ ​നാ ര​ഹൂം, യേ ​ദേ​ശ് ര​ഹ്നാ ചാ​ഹി​യാ-​അ​ട​ൽ’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. മ​ല​യാ​ളി​യാ​യ എ​ൻ.​പി. ഉ​ല്ലേ​ഖി​ന്‍റെ ’ ദ ​അ​ണ്‍​ടോ​ൾ​ഡ് വാ​ജ്പേ​യി: പൊ​ളി​റ്റീ​ഷ്യ​ൻ ആ​ൻ​ഡ് പാ​ര​ഡോ​ക്സ്’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷി​കാ​ര​മാ​ണി​ത്.

സ​ന്ദീ​പ് സിം​ഗാ​ണ് സം​വി​ധാ​യ​ക​ൻ. വാ​ജ്പേ​യി​യെ​ക്കു​റി​ച്ചു​ള്ള അ​റി​യാ​ക്ക​ഥ​ക​ൾ പ​റ​യാ​ൻ പ​റ്റി​യ മി​ക​ച്ച മാ​ധ്യ​മം സി​നി​മ​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യത്തിനപ്പുറമുള്ള ജീവിതവും അനു‌ഭവങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകൻ പറയുന്നു.2023- ഡിസംബറോടെ ചിത്രം റിലീസ് ചെയ്യും.