ഒരു വര്‍ഷത്തിനിടയില്‍ റോഡപകടങ്ങളില്‍ ആയിരം കാല്‍നടയാത്രക്കാര്‍ മരിച്ച വാര്‍ത്ത ചെറുതാണോയെന്ന് നടന് ബിജു മോനോന്. ഒരു മലയാള ദിനപത്രത്തില്‍ രണ്ട് കോളത്തില്‍ മാത്രം ഒതുങ്ങിയ വാര്‍ത്തയുടെ ചിത്രം പങ്കു വച്ചാണ് നടന് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. ഇതൊരു ചെറിയ വാര്‍ത്തയാണോ എന്ന കുറിപ്പോടുകൂടിയാണ് നടന് ആശങ്ക പങ്കുവച്ചത്.
താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഭരണകൂടം ഇതൊന്നും കാണുന്നില്ലെന്നും എന്നും സാധാരണക്കാരുടെ അവസ്ഥ ഇങ്ങനെയായിരക്കുമെന്നും നിരവധി പേര് അഭിപ്രയപ്പെട്ടു. അധികാരികള്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്നും സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും ആളുകള്‍ പറയുന്നു.
ഇതൊരു ചെറിയ വാര്‍ത്തയാണോ; അപകടവാര്‍ത്തകള്‍ കൂടുന്നതിൽ ആശങ്ക അറിയിച്ച് ബിജുമേനോന്
02:42 PM Jul 07, 2022 | Deepika.com