ത​ല​ക്കെ​ട്ടു​ക​ള്‍ ന​ല്‍​കു​മ്പോ​ള്‍ വി​ശ്വാ​സ്യ​ത തോ​ന്നു​ന്ന​വ കൊ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക-​വ്യാ​ജ ത​ല​ക്കെട്ടിനെതിരെ​ മാ​ലാ പാ​ര്‍​വ​തി

12:16 PM Jul 07, 2022 | Deepika.com

ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ വാ​ര്‍​ത്ത ന​ല്‍​കി​യ ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യാ​യെ വി​മ​ര്‍​ശി​ച്ച് ന​ടി മാ​ലാ പാ​ര്‍​വ​തി. ന​ടി​യു​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ നി​ന്നു​മു​ള്ള സം​ഭാ​ഷ​ണ ശ​ക​ല​ങ്ങ​ള്‍ മാ​റ്റി​യെ​ഴു​തി വാ​ര്‍​ത്ത ന​ല്‍​കി​യ മാ​ധ്യ​മ​ത്തി​നെ​തി​രെ​യാ​ണ് ന​ടി സ​മൂ​ഹ​മാ​ധ്യ​മം വ​ഴി കു​റി​പ്പ് പ​ങ്കു വ​ച്ചി​രി​ക്കു​ന്ന​ത്. [

താ​ന്‍ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ത​മ്പ് നെ​യി​ല്‍ എ​ഴു​തു​ന്ന​വ​ര്‍ കു​റ​ച്ചു​കൂ​ടി വി​ശ്വാ​സ്യ​ത തോ​ന്നു​ന്ന ത​ല​ക്കെ​ട്ടു​ക​ള്‍ കൊ​ടു​ക്ക​ണ​മെ​ന്നും താ​രം പ​റ​ഞ്ഞു.

മാ​ലാ പാ​ര്‍​വ​തി​യു​ടെ വാ​ക്കു​ക​ള്‍

അ​ച്ഛ​ന്‍ മ​രി​ച്ച​പ്പോ​ള്‍, ഞാ​ന്‍ മ​രി​ച്ചു എ​ന്ന് ചി​ല ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ എ​ഴു​തി. അ​ത് എ​ന്നെ മാ​ത്രം ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​റ്റൊ​രു ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ​യി​ല്‍ മ​റ്റൊ​രു ത​മ്പ് നെ​യി​ല്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു.

ഒ​രു ന​ട​ന് നേ​രെ​യും, ' ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍' ഞാ​ന്‍ ന​ട​ത്തി​യി​ട്ടി​ല്ല. മോ​ശ​മാ​യി സ്പ​ര്‍​ശി​ച്ചാ​ല്‍ എ​ത്ര വേ​ണ​മെ​ങ്കി​ലും കി​ട്ടു​മെ​ന്ന് ഒ​രു ന​ട​നും പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്‍റെ ഒ​രു ഇന്‍റ​ര്‍​വ്യൂ ആ​സ്പ​ദ​മാ​ക്കി​യാ​ണ് വാ​ര്‍​ത്ത.

എ​ന്നാ​ല്‍ പ​റ​യാ​ന്‍ ഒ​രു മ​സാ​ല ത​ല​ക്കെ​ട്ട് കൈ​യ്യി​ല്‍ കി​ട്ടി​യ​തോ​ടെ, ഇന്‍റർവ്യൂ ശ്ര​ദ്ധി​ച്ചി​ല്ല എ​ന്ന് തോ​ന്നു​ന്നു. ഒ​രി​ക്ക​ല്‍ കൂ​ടി വ്യ​ക്ത​മാ​ക്ക​ട്ടെ. ഞാ​ന്‍ ആ​രെ​ക്കു​റി​ച്ചും ഒ​ന്നും പ​റ​ഞ്ഞ്,ആ​രെ​യും ഞെ​ട്ടി​ച്ചി​ട്ടി​ല്ല. ജീ​വി​ക്കാ​നാ​യി ത​മ്പ് നെ​യി​ല്‍ എ​ഴു​തു​ന്ന​വ​ര്‍, അ​ല്പം കൂ​ടെ വി​ശ്വ​സി​ക്കു​ന്ന ത​മ്പ് നെ​യി​ല്‍ എ​ഴു​ത​ണം.