സുഹൃത്തുക്കളൊടൊപ്പം സ്പെയിനില്‍ അവധി ആഘോഷിച്ച് താരദമ്പതികളായ അജയ് ദേവ്ഗണിന്റെയും കജോളിന്റെ യും മകള്‍ നൈസ ദേവ്ഗണ്. നൈസയുടെ സുഹൃത്ത് ഒര്ഹാന് അവത്രമണിയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ബാഴ്സലോണയിലാണ് ഇപ്പോള്‍ ഇവരുള്ളത്. 19 വയസുകാരിയായ നൈസ സ്വിറ്റ്സര്‍ലന്‍ഡിലെ ഗ്ലിയോണ്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി വിദ്യാര്‍ഥിയാണ്. ഇതിന് മുൻപും താരപുത്രിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നടി ജാൻവി കപൂറിനൊപ്പം ആംസ്റ്റർഡാമിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.
സ്പെയിനില്‍ അവധി ആഘോഷിച്ച് അജയ് ദേവ്ഗണിന്റയും കാജോളിന്റെയും മകള്‍ നൈസ
10:57 AM Jul 06, 2022 | Deepika.com