നടന് വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഡിയര്‍ ഫ്രണ്ട് ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സ് വഴി ജൂലൈ 10 മുതല്‍ സ്ട്രീമിംഗ് തുടങ്ങും. ടൊവീനോ തോമസ്, ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്,അര്ജുന് ലാല്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.
ഇങ്ങനെയൊരു സിനിമ സാധ്യമായത് ഷൈജു ഖാലിദ് എന്ന എന്റെ ഡിയര്‍ ഫ്രണ്ട് എന്നോടൊപ്പം കട്ടയ്ക്ക് നിന്നതുകൊണ്ടുമാത്രമാണ്. ഞങ്ങള്‍ ആഗ്രഹിച്ചതുപോലെ ഡിയര്‍ ഫ്രണ്ട് നിര്‍മ്മിക്കാന്‍ കൂട്ടായിനിന്നത് സമീറും ആഷിഖുമാണ്. ഒരിക്കലും ഔട്ട് ഡേറ്റട് ആകാത്ത ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്നു കരുതുന്നു. കൂടെയുണ്ടാവണം. ചിത്രം തിയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ വിനീത് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഡിയര്‍ ഫ്രണ്ട് ഒടിടി റിലീസ് പത്തിന്
04:01 PM Jul 05, 2022 | Deepika.com