സൂപ്പര്‍ ഹിറ്റ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. നടന് അജയ് ദേവ്ഗണ് ആണ് ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. കാര്‍ത്തിയെ നായകനാക്കി തമിഴില്‍ ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം വന്‍ വിജയം നേടിയിരുന്നു.
തമിഴില്‍ കാര്‍ത്തി ചെയ്ത ഡില്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അജയ് ദേവ്ഗണ് തന്നെയാണ്. ട്വിറ്ററിലൂടെ താരം തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള സന്തോഷം പങ്കു വച്ചത്. ഭോല എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.
ആക്ഷന്‍ പറയാന്‍ സമയമായി എന്നാണ് താരം ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. 2023 ആഗസ്റ്റ് 30ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നും താരം പറയുന്നു. നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.
കൈതിയുടെ ഹിന്ദി റീമേക്ക് ഒരുക്കാന്‍ അജയ് ദേവ്ഗണ്
10:39 AM Jul 05, 2022 | Deepika.com