സ​ര്‍​ക്കാ​റി​നോ​ട് ഇ​തൊ​ക്കെ പ​റ​ഞ്ഞ് മ​ടു​ത്ത​താ​ണ്, തിയറ്റർ നഷ്ടത്തിന് പരിഹാരം കാണാൻ ഹ​രീ​ഷ് പേ​ര​ടി

10:05 AM Jul 05, 2022 | Deepika.com

മ​ല​യാ​ള സി​നി​മ​ക​ള്‍ കാ​ണാ​ന്‍ തി​യ​റ്റ​റി​ല്‍ ആ​ളു​ക​ള്‍ എ​ത്തു​ന്നി​ല്ലെ​ന്ന വാ​ര്‍​ത്ത ശ​രി വെ​യ്ക്കു​ക​യാ​ണ് ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി. മു​ത​ല്‍​മു​ട​ക്ക് പോ​ലും തി​രി​ച്ചു പി​ടി​ക്കാ​ന്‍ ക​ഴി​യാ​തെ മ​ല​യാ​ളം സി​നി​മ​ക​ള്‍ കൂ​പ്പു​കു​ത്തു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ കാണുന്നത്.

സി​നി​മാ ആ​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ണ്ടു മ​ടു​ത്ത പ്രേ​ക്ഷ​ക​ര്‍​ക്കാ​യി തി​യ​റ്റേ​ര്‍ ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം നാ​ട​ക​ത്തി​നാ​യി വി​ട്ടു ന​ല്‍​കു​മോ എ​ന്നാ​ണ് ന​ട​ന്‍റെ ചോ​ദ്യം. സ​ര്‍​ക്കാ​രി​നോ​ട് ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു മ​ടു​ത്ത​താ​ണെ​ന്നും ന​ട​ന്‍ കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

കു​റി​പ്പി​ന്‍റെ പൂ​ര്‍​ണ​രൂ​പം

മ​ല​യാ​ള സി​നി​മ​ക​ള്‍ തി​യേ​റ്റ​റി​ല്‍ കാ​ണാ​ന്‍ ആ​ളി​ല്ല എ​ന്ന വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സ്ഥി​തി​ക്ക് തി​യേ​റ്റ​ര്‍ ഉ​ട​മ​ക​ളോ​ട് ഒ​രു ചോ​ദ്യം. ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം പ​രീ​ക്ഷ​ണാ​ര്‍​ത്ഥം നി​ങ്ങ​ളു​ടെ തി​യേ​റ്റ​ര്‍ ഇ​പ്പോ​ഴു​ള്ള അ​തേ നി​ര​ക്കി​ല്‍ നാ​ട​ക​ങ്ങ​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​യ്യാ​റു​ണ്ടോ.

ത​ല​ച്ചോ​റി​ലേ​ക്കും ജീ​വി​ത​ത്തി​ലേ​ക്കും ഒ​ന്നും കൊ​ണ്ടു​പോ​കാ​നി​ല്ലാ​ത്ത ഈ ​റി​യ​ല​സ്റ്റി​ക്ക് സി​നി​മാ ആ​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ണ്ടു മ​ടു​ത്ത പ്രേ​ക്ഷ​ക​ര്‍​ക്ക് ഒ​രു സ​മാ​ധാ​ന​മു​ണ്ടാ​വും. നാ​ട​ക​ക്കാ​ര്‍ റെ​ഡി​യാ​ണ്. നി​ങ്ങ​ള്‍ റെ​ഡി​യാ​ണോ. സ​ര്‍​ക്കാ​റി​നോ​ട് ഇ​തൊ​ക്കെ പ​റ​ഞ്ഞ് മ​ടു​ത്ത​താ​ണ്. ടി​ക്ക​റ്റ് എ​ടു​ത്ത് ആ​ളു​ക​ള്‍ നാ​ട​കം കാ​ണാ​ന്‍ തു​ട​ങ്ങി​യാ​ല്‍ നാ​ട​ക​ക്കാ​രും നി​കു​തി​ദാ​യ​ക​രാ​യി മാ​റും.

ഏ​ത് സ​ര്‍​ക്കാ​റും പി​ന്നാ​ലെ വ​ന്നോ​ളും. അ​ത് അ​പ്പോ​ള്‍ ആ​ലോ​ചി​ക്കാം.​ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞ കോ​ഴി​ക്കോ​ട്ടെ കൊ​ളാ​ബി​യി​ല്‍ നി​ന്ന് ത​ന്നെ തു​ട​ങ്ങാം. നാ​ട​ക​വും റെ​ഡി​യാ​ണ്. ശാ​ന്ത​ന്‍റെ 'ഭൂ​പ​ടം മാ​റ്റി വ​ര​ക്കു​മ്പോ​ള്‍' റ​ഫീ​ക്കി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട്ടെ നാ​ട​ക​ക്കാ​ര്‍ ഈ ​വി​പ്ല​വം ഉ​ത്ഘാ​ട​നം ചെ​യ്യും.​ധൈ​ര്യ​മു​ള്ള തി​യേ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ മ​റു​പ​ടി ത​രി​ക, നാ​ളെ​യെ​ങ്കി​ല്‍ നാ​ളെ. ഞ​ങ്ങ​ള്‍ റെ​ഡി​യാ​ണ്.