നടന് മാധവന് സംവിധാനം ചെയ്ത റോക്കട്രി എന്ന ചിത്രം പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ്. നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രജനീകാന്ത് ട്വിറ്ററില്‍ കുറിച്ച വരികള്‍ വൈറലായിരിക്കുകയാണ്. മികച്ച സംവിധായകര്‍ക്കൊപ്പമാണ് മാധവന്റെ സ്ഥാനം എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
എല്ലാവരും തീര്‍ച്ചയായും കണ്ടിയിരിക്കേണ്ട ചിത്രമാണ് റോക്കട്രി. പ്രത്യേകിച്ച് യുവാക്കള്‍. നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ വികസനത്തിനായി നിരവധി കഷ്ടപ്പാടുകള്‍ സഹിക്കുകയും ത്യാഗം ചെയ്യുകയും ചെയ്ത പത്മഭൂഷണ്‍ ഡോ.നമ്പി നാരായണന്റെ കഥ വളരെ റിയലിസ്റ്റിക് ആയി മാധവന് അവതരിപ്പിച്ചു. ഒരു സംവിധായകന് എന്ന നിലയില്‍ തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംവിധായകര്‍ക്ക് ഒപ്പമാണ് മാധവന് എന്ന് അദ്ദേഹം തെളിയിച്ചുകഴിഞ്ഞു.
ഇത്തരം ഒരു സിനിമ തന്നതിന് നന്ദി, ഒപ്പം അഭിനന്ദനങ്ങളും.'- രജനീകാന്ത് കുറിച്ചു. മികച്ച അഭിപ്രായം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ മാധവൻ തന്നെയാണ് നമ്പി നാരായണനായി വേഷമിടുന്നത്.
മികച്ച സംവിധായകര്‍ക്കൊപ്പമാണ് മാധവന്റെ സ്ഥാനം-രജനീകാന്ത്
03:34 PM Jul 04, 2022 | Deepika.com