പ്രഭാസ് നായകനാകുന്ന സാഹോയിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ശ്രീജോയുടെ വരികൾക്ക് ബാദ്ഷാ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ബാദ്ഷായും നീതി മോഹനും ചേർന്നാണ്.
ബാഹുബലിക്കു ശേഷം പ്രഭാസ് നായകനാകുന്ന സാഹോ സംവിധാനം ചെയ്യുന്നത് സുജീത് ആണ്. ശ്രദ്ധ കപൂറാണ് സിനിമയിലെ നായിക. ജാക്കി ഷെറോഫ്, നീൽ നീതി, മുരളി ശർമ, അരുണ്‍ വിജയ്, ലാൽ തുടങ്ങിയവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
സാഹോയിലെ "ബാഡ് ബോയി' ഗാനം എത്തി
04:39 PM Aug 19, 2019 | Deepika.com