ടൊവീനോ തോമസും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ വാശി ഒടിടി റിലീസ് ചെയ്യും. നെറ്റ്ഫ്ളിക്സിലൂടെയാണ് സ്ട്രീമിംഗ് നടത്തുക. ജൂലൈ 17ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. 10 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നവാഗതനായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത വാശി തിയറ്ററില്‍ എത്തി ഒരുമാസത്തിനു ശേഷമാണ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുന്നത്. അഭിഭാഷകരായ എബിന്, മാധവി എന്നീ കഥാപാത്രങ്ങളെയാണ് ടൊവീനോയും കീര്‍ത്തിയും അവതരിപ്പിക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി.സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.
ടൊവീനോ ചിത്രം "വാശി'17-ന് ഒടിടിയില്‍
09:24 AM Jul 04, 2022 | Deepika.com