ആടുജീവിതത്തിന്റെ ജോര്‍ദ്ദാനിലെ ഷൂട്ടിംഗ് ലൊക്കേഷന്‍ എ.ആര്.റഹ്മാന് സന്ദര്‍ശിക്കുന്ന വീഡിയോ പുറത്തുവിട്ടു. പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കു വച്ചത്. ജോര്‍ദ്ദാനിലെ വാഡി റം എന്ന സ്ഥലത്താണ് റഹ്മാന് എത്തിയത്.
മഹാനായ സംഗീതജ്ഞന് എ.ആര്.റഹ്മാന് ആടുജീവിതം ഷൂട്ടിംഗ് സെറ്റ് സന്ദര്‍ശിച്ചപ്പോള്‍ എന്ന തലക്കെട്ടോടുകൂടിയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംവിധായകന് ബ്ലസിയെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും ഒപ്പം കാണാം. സെറ്റില്‍ കൂടി നടന്ന് കാര്യങ്ങൾ കൃത്യമായി വിശകലനം നടത്തുന്ന റഹ്മാനെ വീഡിയോയില്‍ കാണാം.
മാര്‍ച്ചില്‍ തുടങ്ങിയ ആടുജീവിതത്തിന്റെ ജോര്‍ദ്ദാനിലെ ഷൂട്ട് കോവിഡ് രൂക്ഷമായി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഇടയ്ക്കു നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു. പിന്നീട് ഏപ്രില്‍ 24-നാണ് ഷൂട്ട് പുനരാരംഭിച്ചത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം കെജിഎ ഫിലിംസിന്റെ ബാനറില്‍ കെ.ജി എബ്രഹമാണ്.
ഓസ്കാര്‍ ജേതാവ് ഏ.ആര് റഹ്മാന് നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജോര്‍ദ്ദാനിലെ ചിത്രീകരണ സ്ഥലത്തെത്തിയ എ.ആര്.റഹ്മാന്റെ ചിത്രം മുന്‍പ് പൃഥ്വിരാജ് പങ്ക് വച്ചിരുന്നു. ആടുജീവിതം നോവലിലൂടെ വായിച്ചറിഞ്ഞ നജീബിനെ പൃഥ്വിരാജ് പുനരാവിഷ്കരിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.