മൂന്ന് പ്രാവശ്യം താന്‍ വിവാഹം കഴിക്കാനായി ഒരുങ്ങിയെന്നും എന്നാല്‍ മൂന്നു തവണയും ദൈവം തന്നെ രക്ഷിക്കുകയായിരുന്നുവെന്നും മിസ് യൂണിവേഴ്സും നടിയുമായ സുസ്മിത സെന്‍. ജീവിതത്തില്‍ താന്‍ കണ്ടുമുട്ടിയ പുരുഷന്മാരൊക്കെ തന്നെ നിരാശപെടുത്തിയിരുന്നു.
അവര്‍ തന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്നും താരം പറയുന്നു. തന്റെ ദത്തുപുത്രികളല്ല ഒരിക്കലും വിവാഹത്തിന് തടസമായതെന്നും ട്വിങ്കിള്‍ ഖന്നയുമായുള്ള ടോക് ഷോയില്‍ താരം വെളിപ്പെടുത്തി.
ജീവിതത്തില്‍ ഞാന്‍ കുറച്ച് നല്ല പുരുഷന്മാരെ കണ്ടുമുട്ടി. എന്നാല്‍ അവരെല്ലാവരും തന്നെ എനിക്ക് നിരാശ സമ്മാനിച്ചതിനാലാണ് ഞാന്‍ വിവാഹിതയാകാതിരുന്നത്. അത് സംഭവിച്ചതില്‍ എന്റെ മക്കള്‍ക്ക് യാതൊരു പങ്കുമില്ല. അവര്‍ ഒരിക്കലും തടസമായിരുന്നില്ല.
എന്റെ ജീവിതത്തിലേക്ക് വന്ന പുരുഷന്മാരെയെല്ലാം അവര്‍ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചിരുന്നത്. ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല. എല്ലാവര്ക്കും ഒരുപോലെ സ്നേഹവും ബഹുമാനവും നല്കി. അത് കാണാന്‍ തന്നെ വളരെ മനോഹരമായിരുന്നു. മൂന്നു വട്ടമാണ് ഞാന്‍ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. എന്നാല്‍ മൂന്നു തവണയും ദൈവം എന്നെ അനുഗ്രഹിച്ചു. എന്റെ മക്കളെയും ദൈവം സംരക്ഷിച്ചു.
സംവിധായകന് വിക്രം ഭട്ടുമായും നടന് രണ്‍ദീപ് ഹൂഡയുമായുമൊക്കെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതായിരുന്നു സുസ്മിതയുടെ ജീവിതം. പിന്നീട് 31 കാരനായ രോഹ്മാനും 46കാരിയായ സുസ്മിതയും പ്രണയത്തിലായ മൂന്നു വര്‍ഷങ്ങളും പപ്പാരസി മാധ്യമങ്ങള്‍ ആഘോഷിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറോടെ ഇരുവരും വേര്‍പിരിഞ്ഞു.
അലിഷ, റെനീ എന്നിവരാണ് സുഷ്മിതയുടെ മക്കള്‍. 2000ല്‍ റെനിയെയും 2010-ല്‍ അലിഷയെയും താരം ദത്തെടുത്തു. മക്കള്‍ക്കൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവക്കാറുമുണ്ട്.
എന്തുകൊണ്ട് വിവാഹതിയാകുന്നില്ല; വെളിപ്പെടുത്തി സുസ്മിത സെന്‍
10:57 AM Jul 03, 2022 | Deepika.com