മോഹൻലാൽ നായകനാകുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ടീസർ പുറത്തു വിട്ടു. ജിബി-ജോജു എന്നിവരാണ് സിനിമ സംവിധാനം ചെയ്യുന്നത്. മോഹൻലാലും കെപിഎസി ലളിതയും ചൈനീസ് ഭാഷ സംസാരിക്കുന്നതാണ് ടീസറിലുള്ളത്.
ഇരട്ടവേഷത്തിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ഹണി റോസാണ് സിനിമയിലെ നായിക. അജു വർഗീസ്, ഹരീഷ് കണാരൻ, സലിം കുമാർ, കൈലാഷ്, വിനു മോഹൻ, സ്വാസിക, വിവിയ, സിദ്ധിഖ്, ജോണി ആന്റണി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
ചൈനീസ് ഭാഷ പറഞ്ഞ് ഞെട്ടിക്കാൻ ഇട്ടിമാണി; ടീസർ കാണാം
11:43 AM Aug 19, 2019 | Deepika.com