"കടുവ' എന്ന ചിത്രത്തിന് പിന്നാലെ ഷാജി കൈലാസ്-പൃഥ്വിരാജ് സഖ്യം വീണ്ടും ഒന്നിക്കുന്നു. "കാപ്പ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം തിരുവനന്തപുരത്ത് തുടങ്ങും. ജി.ആർ.ഇന്ദുഗോപനാണ് ചിത്രത്തിന്റെ രചന. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരുക്കിയ കടുവ എന്ന ചിത്രം ജൂലൈ ഏഴിന് തീയറ്ററുകളിൽ എത്തുകയാണ്. ജിനു വി. എബ്രഹാം രചന നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും വിവേക് ഒബ്റോയിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനാണ് നായിക.
പാലാക്കാരായ ഒരു ഇടവകയിലെ രണ്ടുപേർ തമ്മിലുള്ള പോരാട്ടമാണ് ചിത്രം. നായകൻ കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിയും ഐപിഎസ് ഉദ്യോഗസ്ഥനായ ജോസഫ് ചാണ്ടിയായി വിവേക് ഒബ്റോയിയും വേഷമിടുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.
ഷാജി കൈലാസ്-പൃഥ്വിരാജ് സഖ്യം വീണ്ടും
06:22 PM Jul 01, 2022 | Deepika.com