'കെട്ട്യോളാണെന്റെ മാലാഖ'യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം റോഷാക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഷൂട്ട് ചെയ്തത് ദുബായിലാണ്.
ചിത്രം ഓണത്തോടനുബന്ധിച്ച് തിയറ്ററിലെത്തും. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഷറഫുദ്ദീന്, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ആസിഫ് അലി അതിഥി വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സമീര്‍ അബ്ദുള്ളിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം നിമിഷ് രവി. സംഗീതം മിഥുന് മുകുന്ദന്, ചിത്ര സംയോജനം കിരണ്‍ ദാസ്, പ്രോജക്ട് ഡിസൈനര്‍ ബാദുഷ, വസ്ത്രാലങ്കാരം സമീറ സനീഷ്.
മമ്മൂട്ടി ചിത്രം റോഷാക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായി
11:11 AM Jul 01, 2022 | Deepika.com