ജയറാം നായകനാകുന്ന പട്ടാഭിരാമനിലെ പുതിയ ഗാനം പുറത്തുവിട്ടു. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് എം. ജയചന്ദ്രനും സംഗീതയുമാണ്. കോമഡിക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നല്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് കണ്ണൻ താമരക്കുളം ആണ്.
ദിനേശ് പള്ളത്താണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മിയ, ഷീലു, മാധുരി, ഹരീഷ് കണാരൻ, സായ്കുമാര്, ജനാര്ദ്ദനൻ, പ്രേംകുമാര്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ രാമൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
കാടിന്റെ പാട്ടുമായി പട്ടാഭിരാമൻ
11:07 AM Aug 17, 2019 | Deepika.com