"എന്നെ പ്രൊപ്പോസ് ചെയ്യാൻ ചുവന്ന റോസാപ്പൂക്കളുടെയോ സ്വര്‍ണമോതിരങ്ങളുടെയോ ആവശ്യമില്ല, എന്നാല്‍...'

01:51 PM Jun 28, 2022 | Deepika.com

പ്രേമം എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യയിലെ മുന്‍നിര നായികയായി മാറിയ താരസുന്ദരിയാണ് സായി പല്ലവി.

താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുന്പൊരിക്കല്‍ സായ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആരാധകര്‍ ഏറെക്കാലമായി കേള്‍ക്കാന്‍ ആഗ്രഹിച്ച ചില കാര്യങ്ങളെപ്പറ്റിയാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. എങ്ങനെയുള്ള ആളെയാണ് ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് സായി നല്‍കിയത്.

ആണ്‍കുട്ടികള്‍ എങ്ങനെ ആയിരിക്കണമെന്ന് ഒരു നിയമവുമില്ല. എന്നാല്‍ ഹൃദയത്തില്‍ സെന്‍സിറ്റീവായ ആണ്‍കുട്ടികളെ ഞാന്‍ സ്നേഹിക്കുന്നു. അവര്‍ അവരുടെ ഹൃദയത്തില്‍ നിന്ന് എന്തെങ്കിലും പറഞ്ഞാല്‍, അതെനിക്ക് കേള്‍ക്കാന്‍ ഇഷ്ടമാണ്. സെന്‍സിറ്റീവ് വിഷയങ്ങളില്‍ ആണ്‍കുട്ടികള്‍ കണ്ണുനീര്‍ പൊഴിക്കുന്നുവെങ്കില്‍, എനിക്ക് അവരെ ഇഷ്ടമാണ്.

എനിക്ക് മാച്ചിംഗ് ആയിട്ടുള്ളവരെ ഇഷ്ടമല്ല. പെണ്‍കുട്ടികളെ വേദനിപ്പിക്കരുത് എന്ന ലക്ഷ്യത്തോടെ അത് ചെയ്യുന്ന ആണ്‍കുട്ടികളുടെ ത്യാഗവും ഞാന്‍ ഇഷ്ടപ്പെടുന്നു. അതേ സമയം പെണ്‍കുട്ടികളെ വളയ്ക്കാന്‍ വേണ്ടി മാത്രം മസിലുരുട്ടി നടക്കുന്നവരെ എനിക്ക് ഇഷ്ടമില്ല.

ആണ്‍കുട്ടികള്‍ എപ്പോഴും ഫിറ്റ് ആയിട്ട് ഇരുന്നാല്‍ മതി. അവര്‍ ബോഡി നിര്‍മിക്കേണ്ട ആവശ്യമില്ല. എന്നെ പ്രൊപ്പോസ് ചെയ്യുന്നതിന് വേണ്ടി ചുവന്ന റോസപ്പൂക്കളുടെയോ സ്വര്‍ണ മോതിരങ്ങളുടെയോ ആവശ്യമില്ല. എന്നാല്‍ നല്ലൊരു ഹൃദയം മതി.

വിവാഹത്തോട് തനിക്ക് തീരെ താല്‍പര്യമില്ലന്നാണ് സായി പല്ലവി മുന്പ് പല തവണപറഞ്ഞിരുന്നു. അതിന്‍റെ കാരണമെന്താണെന്നു നടി വ്യക്തമാക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളെവിട്ട് മറ്റൊരു സ്ഥലത്തേക്ക് പോവേണ്ടി വരുന്നതിനോട് തനിക്ക് യോജിക്കാനാവില്ല. എല്ലാ കാലത്തും അവരോടൊപ്പം കഴിയാനാണ് ആഗ്രഹം. അതിനാലാണ് വിവാഹം വേണ്ടെന്ന തീരുമാനമെടുത്തത് എന്നാണ് എന്നാണു സായി പറഞ്ഞത്.