സുരേഷ് ഗോപിയും ജയരാജും ഒന്നിക്കുന്നു; 27വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈവേയുടെ രണ്ടാം ഭാഗം വരുന്നു

03:32 PM Jun 27, 2022 | Deepika.com

സംവിധായകന്‍ ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു. 1995ല്‍ പുറത്തിറങ്ങിയ ഹൈവേ ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുമെന്ന് സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു.

ഹൈവേ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ പതിപ്പില്‍ സുരേഷ് ഗോപിക്കൊപ്പം ഭാനുപ്രിയ,പ്രേം പ്രകാശ് തുടങ്ങിയ താരനിരകളായിരുന്നു അഭിനയിച്ചത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പെട്ട ചിത്രമാ‌യിരുന്നു ഹൈവേ. ടൈറ്റില്‍ പോസ്റ്ററാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്.

സുരേഷ് ഗോപിയുടെ 254-മത് ചിത്രമാകും ഇത്. ലീമാ തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാബ് ജോണായിരുന്നു ആദ്യഭാഗത്തിന് തിരക്കഥയൊരുക്കിയത്. ഹേയ്ഡേ ഫിലിംസിന്‍റെ ബാനറില്‍ പ്രേംപ്രകാശാണ് ചിത്രം നിര്‍മിച്ചത്. ഒരു റോ ഉദ്യോഗസ്ഥന്‍റെ വേഷമാണ് സുരേഷ് ഗോപി ആദ്യഭാഗത്തില്‍ അവതരിപ്പിച്ചത്.

സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, ബിജു മേനോന്‍, ജോസ് പ്രകാശ്, അഗസ്റ്റിന്‍, കുഞ്ചന്‍, സുകുമാരി, സ്ഫടികം ജോര്‍ജ്, വിനീത് തുടങ്ങിയവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.