പന്ത്രണ്ട് ബ്രില്യന്‍റായിട്ടുള്ള ചിത്രം; സിബി മലയിൽ

03:59 PM Jun 25, 2022 | Deepika.com

ലിയോ തദ്ദേവൂസിന്‍റെ പുതിയ ചിത്രം പന്ത്രണ്ടിനെ അഭിനന്ദിച്ച് സംവിധായകന്‍ സിബി മലയില്‍. അതിഗംഭീരമായ സിനിമയാണിതെന്നും എല്ലാം കൊണ്ടും മികച്ച ചിത്രമാണ് കാഴ്ചക്കാരന് ഈ ചിത്രം സമ്മാനിക്കുന്നതെന്നും അദ്ദേഹം പറയുന്നു. വളരെ ബ്രില്ല്യന്‍റായിട്ടുള്ള ഫിലിമാണിത്.

മേക്കിംഗ് വൈസും അതിന്‍റെ എല്ലാ മേഖലകളിലും ടെക്നിക്കല്‍ ഏരിയാസ് മുഴുവനായും ആക്ടിംഗ് ഏരിയാസ് മുഴുവനും അതിഭംഗീരമായൊരു സിനിമയാണ്. നമ്മള്‍ ഇതുവരെ കാണാത്ത വിഷ്വല്‍സും,സ്റ്റോറി ടെല്ലിംഗുമൊക്കെയാണ്. കണ്ട് വരുമ്പോഴാണ് ആ സിനിമയുടെ ഓരോ ലെയേഴ്സും വന്നുകൊണ്ടിരിക്കുന്നത്.

ബ്രില്ല്യൻറായിട്ട് സ്ക്രിപ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ വിധത്തിലും ഒരു കംപ്ലീറ്റ് സിനിമ എന്ന ഒരു ഫീല്‍ പ്രേക്ഷകന് കിട്ടുന്നുണ്ട്. സിബി മലയില്‍ പറയുന്നു. നടനും സംവിധായകനുമായ നാദിര്‍ഷായും അഭിനന്ദനം അറിയിച്ചു കുറിപ്പ് പങ്ക് വച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള നാലു സുഹൃത്തുക്കളോടൊപ്പമാണ് കണ്ടത്. എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമായ സിനിമ. അദ്ദേഹം കുറിച്ചു.