മാലി ദ്വീപില്‍ അവധി ആഘോഷിച്ച് അഹാന: ചിത്രങ്ങള്‍ വൈറല്‍

09:56 AM Jun 22, 2022 | Deepika.com

മലയാളത്തിന്‍റെ പ്രിയങ്കരിയായ നടി അഹാന കൃഷ്ണയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നതിന്‍റെ സന്തോഷത്തിലാണ് നടി ഇപ്പോള്‍. യാത്രകള്‍ ഏറെ ഇഷ്ടപെടുന്ന അഹാന രണ്ടുവര്‍ഷത്തിന് ശേഷം വീണ്ടും മാലിയില്‍ എത്താനയതിന്‍റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു.



'രണ്ടുവര്‍ഷം മുമ്പ് ഉപേഷിച്ച എന്‍റെ ഹൃദയത്തിന്‍റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു. ആ സ്വര്‍ഗമാണ് മാലദ്വീപ്' എന്നാണ് നടി ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. ബിക്കിനിയില്‍ അതീവ സുന്ദരിയായിരിക്കുന്ന താരത്തിന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.



സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങളെല്ലാം പങ്കു വക്കാറുണ്ട് അഹാനയും കുടുംബവും. ഇതിന് മുന്‍പ് സഹോദരിമാരായ ദിയ, ഇഷാനി എന്നിവര്‍ക്കൊപ്പം അഹാന മാലിദ്വീപില്‍ എത്തിയതിന്‍റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.